ദീർഘവീക്ഷണ വികസന പദ്ധതികൾ നടപ്പാക്കണം: പി.ജെ ജോസഫ്

New Update
9c64430c-38a6-46a1-a84e-5333fb1dfc59

ഇടുക്കി: ത്രിതല പഞ്ചായത്ത് ഭരണ രംഗത്ത് ദീർഘവീക്ഷണമുള്ള വികസന പദ്ധതികൾ
നടപ്പാക്കണമെന്ന് കേരള കോൺഗ്രസ്സ് ചെയർമാനും മുൻ മന്ത്രിയുമായ പി.ജെ ജോസഫ് എം എൽ എ പറഞ്ഞു.

Advertisment


 സമയബന്ധിതമായി പദ്ധതികൾ പൂർത്തീകരിക്കാൻ ഭരണ സമിതികൾ നേതൃത്വപരമായ പങ്ക് വഹിക്കണം. അതി ദരിദ്രരെ സഹായിക്കുന്ന ക്ഷേമ പദ്ധതികൾ ആസൂത്രണം ചെയ്യാൻ ത്രിതല പഞ്ചായത്തുകളെ ഏകോപിപ്പിച്ച് പദ്ധതി തയ്യാറാക്കാൻ ജില്ലാ പഞ്ചായത്തുകൾ നേതൃത്വം നൽകണം.

ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി പ്രൊഫ: ഷീലാ സ്റ്റീഫൻ ചുമതലയേറ്റ ശേഷം നടന്ന അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പി.ജെ ജോസഫ് എം എൽ എ. അഡ്വ. ഡീൻ കുര്യാക്കോസ് എം.പി. മുഖ്യപ്രഭാഷണം നടത്തി.

  യുഡിഎഫ് ജില്ലാ ചെയർമാൻപ്രൊഫ:എം.ജെ ജേക്കബ്ബ് അദ്ധ്യക്ഷത വഹിച യോഗത്തിൽ സി.പി. മാത്യൂ , അഡ്വ.എസ് അശോകൻ , റോയി കെ പൗലോസ്, ജോയി വെട്ടിക്കുഴി,ഇബ്രാഹിം കുട്ടി കല്ലാർ എം.കെ നവാസ്, തോമസ് പെരുമന, നോബിൾ ജോസഫ് ,എം.മോനിച്ചൻ, തമ്പി മാനുങ്കൽ, എം.കെ പുരുഷോത്തമൻ , എം.ജെ കുര്യൻ, ടോമി തൈനംമ്മനാൽ, വിൻസന്റ് വള്ളാടി, സി വി തോമസ് , ഷിജോ ഞവരക്കാട്ട്എന്നിവർ പ്രസംഗിച്ചു.

Advertisment