/sathyam/media/media_files/2025/12/27/thrthala-panchayathth-2025-12-27-16-58-54.jpg)
തൃത്താല: വാശിയേറിയ മത്സരത്തിനൊടുവിൽ തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഭരണസാരഥികളെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു. തുല്യ വോട്ടുകൾ ലഭിച്ചതിനെത്തുടർന്ന് നടന്ന നറുക്കെടുപ്പിൽ പ്രസിഡന്റായി എൽ.ഡി.എഫിലെ പി.ആർ. കുഞ്ഞുണ്ണിയും വൈസ് പ്രസിഡന്റായി യു.ഡി.എഫിലെ സക്കീന അക്ബറും തിരഞ്ഞെടുക്കപ്പെട്ടു.
പ്രസിഡന്റ് തിരഞ്ഞെടുപ്പ് രാവിലെ 10 മണിക്ക് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ നടന്ന തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.ആർ. കുഞ്ഞുണ്ണിയും യു.ഡി.എഫ് സ്ഥാനാർത്ഥി മാളിയേക്കൽ ബാവയും എട്ടു വീതം വോട്ടുകൾ നേടി ഒപ്പത്തിനൊപ്പം എത്തി. തുടർന്നാണ് വിജയിയെ നിശ്ചയിക്കാൻ നറുക്കെടുപ്പ് നടത്തിയത്. നറുക്കെടുപ്പിലൂടെ പി.ആർ. കുഞ്ഞുണ്ണി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.
വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്ഉച്ചയ്ക്ക് ശേഷം നടന്ന വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലും സമാനമായ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്.
യു.ഡി.എഫ് സ്ഥാനാർത്ഥി സക്കീന അക്ബറും എൽ.ഡി.എഫ് സ്ഥാനാർത്ഥി എം. രജിഷയും എട്ടു വീതം വോട്ടുകൾ നേടി. വീണ്ടും നറുക്കെടുപ്പ് നടത്തിയപ്പോൾ വിജയം യു.ഡി.എഫിനൊപ്പം നിന്നു. മാരായംകുന്ന് ഡിവിഷനിൽ നിന്നുള്ള പ്രതിനിധിയായ സക്കീന അക്ബർ മുൻപ് കപ്പൂർ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് (മണ്ണാരപ്പറമ്പ്) മെമ്പറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us