/sathyam/media/media_files/2026/01/27/luminex-2026-01-27-19-43-02.jpg)
കോഴിക്കോട്: കാരന്തൂർ മെംസ് ഇന്റർനാഷണൽ സ്കൂൾ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര വിദ്യാഭ്യാസ കാർണിവൽ ‘ല്യൂമിനെക്സ്’ നാളെ (ബുധൻ) നടക്കും. രാവിലെ 9 മുതൽ വൈകിട്ട് 5 വരെ സ്കൂൾ ക്യാമ്പസിൽ നടക്കുന്ന കാർണിവലിൽ പരമ്പരാഗത ക്ലാസ് മുറി പഠനത്തിനപ്പുറം വിദ്യാഭ്യാസത്തെ പുനർനിർവചിക്കുന്ന പഠനാനുഭവങ്ങളും വൈവിധ്യമാർന്ന പഠ്യേതരാനുഭവങ്ങളും വിദ്യാർഥികൾക്കും, രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കും ലഭ്യമാകും.
തൊഴിൽ, നൈപുണ്യ വികസനം, ക്രിയാത്മത എന്നീ ആശയങ്ങളിൽ ഊന്നി 18ലധികം വ്യത്യസ്തമായ പഠന-പ്രവൃത്തി പരിചയ സെഷനുകൾ ഉൾക്കൊള്ളുന്ന ബഹുമുഖ വിദ്യാഭ്യാസ കാർണിവലാണ് ല്യൂമിനെക്സ്. സ്റ്റം ആൻഡ് ഇന്നൊവേഷൻ സോൺ, റോബോട്ടിക്സ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലാബ്, വിദ്യാർഥി സ്റ്റാർട്ടപ്പുകളും സംരംഭകത്വവും പരിചയപ്പെടുത്തുന്ന സോൺ, കരിയർ ഗൈഡൻസ് ആൻഡ് സിവിൽ സർവീസസ്, സാമ്പത്തിക സാക്ഷരത, ഡിജിറ്റൽ ഫെസ്റ്റ്, കോഡിംഗ് ആൻഡ് ഗെയിമിംഗ്, ഗവേഷണം യുവ ശാസ്ത്രജ്ഞർക്കുള്ള വേദി, വായനയും വിമർശനാത്മക ചിന്തയും വളർത്തുന്ന ഹബ്, ചരിത്ര–പൈതൃക മേഖല, സുസ്ഥിരതയും ഹരിതഭാവിയും മുൻനിർത്തിയ പഠനമേഖലകൾ, രക്ഷിതാക്കളുടെ പങ്കാളിത്തത്തോടെ പ്രവർത്തിക്കുന്ന ഫുഡ് സ്റ്റാളുകൾ എന്നിവയാണ് കാർണിവലിലെ പ്രധാന ആകർഷണങ്ങൾ.
ദേശീയ വിദ്യാഭ്യാസ നയവും ദേശീയ പാഠ്യചട്ടക്കൂടും മുന്നോട്ടുവെക്കുന്ന സമഗ്രവികസനം, അനുഭവാധിഷ്ഠിത പഠനം എന്നീ ആശയങ്ങളെ മുൻനിർത്തിയാണ് ല്യൂമിനെക്സ് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും രക്ഷിതാക്കൾ, വിദ്യാർഥികൾ, പൂർവ വിദ്യാർഥികൾ, അധ്യാപകർ, പൊതുജനങ്ങൾ എന്നിവർക്കെല്ലാം കാർണിവലിൽ പങ്കെടുക്കാൻ അവസരം ഒരുക്കിയതായും സംഘാടകർ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us