തിരുവനന്തപുരം : വണ്ടിത്തടം തിരുവല്ലത്ത് പ്രവർത്തിക്കുന്ന സോഷ്യൽ ജസ്റ്റിസ് ഫൗണ്ടേഷന്റെ കോളേജായ എം. ജി കോളേജ് ഓഫ് എഞ്ചിനിയറിംഗ് വർദ്ധിച്ചു വരുന്ന മദ്യത്തിനും മയക്കുമരുന്നിനുമെതിരെ ലഹരി മുക്ത ക്ലാസ്സ് നടത്തി.
കോളേജിലെ വിദ്യാർത്തികൾക്കും ഉദ്യോഗസ്ഥർക്കുമാണ് ക്ലാസ്സ് നൽകിയത്. കോളേജ് പ്രിൻസിപ്പൽ അഡ്വ .ഡോ ജയ് കുമാർ, ചെയർമാൻ മുത്തുസ്വാമി,ട്രഷറർ രാധാകൃഷ്ണൻ,വൈസ് പ്രിൻസിപ്പൽ പ്രീതി സുഖുമാരൻ എന്നിവരുടെ സാന്നിത്യത്തിൽ ആരംഭിച്ച പ്രോഗ്രാമിൽ റിട്ടയേർഡ് ഡി വൈ എസ് പി രാമചന്ദ്രൻ കെ സ്വാഗതം പറഞ്ഞു.
കരകൗശല വികസന കോർപ്പറേഷൻ ചെയർമാൻ രാമ ഭദ്രൻ ഉദ്ഘാടനം നിർവഹിച്ചു. ഹരികുമാർ പി. എസ് ജില്ലാ അസി. എക്സൈസ് കമ്മീഷണർ കോളേജിലെ വിദ്യാർത്ഥികൾക്ക് ക്ലാസ്സ് നൽകി.
സാംമ്പോ ജു-ജിത്സു തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് മാസ്റ്റർ രാഹുൽ എച്ച് എസ് പ്രോഗ്രാമിൽ പങ്കെടുത്തു. പോളിടെക്‌നിക് വൈസ് പ്രിൻസിപ്പൽ യേശുരാജ് നന്ദി പറഞ്ഞു