കുടുംബ സംഗമം നടത്തി മദ്രാസ് റെജിമെൻ്റ് 19 മദ്രാസ്

New Update
family mtg

ഒറ്റപ്പാലം :രാജ്യത്തിന്‌ വേണ്ടി പോരാടി നാടിന്റെ അതിർത്തി കാക്കുന്നവരായും ജനങ്ങൾക്ക് സുരക്ഷ നൽകുന്നവരായും വർത്തിച്ച സൈനികരുടെ കൂട്ടായ്മ മദ്രാസ് റെജിമെൻ്റ് 19 മദ്രാസ് (കർണാട്ടിക്) പാലക്കാട് ജില്ലാ വിമുക്തഭട കൂട്ടായ്മ നടത്തിയ വാർഷികവും കുടുംബ സംഗമവും ഹൃദ്യമായി.

Advertisment

ലെക്കിടി യുണൈറ്റഡ് കൺവെൻഷൻ സെൻ്ററിൽ നടന്ന സ്നേഹ സൗഹൃദ സംഗമം ഹവിൽദാർ അച്ചുതൻകുട്ടി (റിട്ട) ഉദ്ഘാടനം ചെയ്തു. ഭരണ സമിതി യോഗം, കലാപരിപാടികൾ, മുതിർന്നവരെ ആദരിക്കൽ,വിദ്യാഭ്യാസ പുരസ്കാര വിതരണം എന്നീ വൈവിധ്യമാർന്ന പരിപാടികൾ സംഗമത്തിന്റെ ഭാഗമായി നടന്നു.


വിശ്രമ ജീവിതം നയിക്കുമ്പോഴും മാതൃ രാജ്യം എന്ന വികാരം മനസ്സിൽ സൂക്ഷിച്ച് രാജ്യത്തിൻ്റെ പുരോഗതിക്ക് സൗഹാർദ്ദപരമായി ഇടപെടാൻ പ്രസംഗകർ പറഞ്ഞു. ദേശീയ ഗാനത്തോടെ പരിപാടികൾ സമാപിച്ചു.ജില്ല-സംസ്ഥാന തല സംഗമവും അനുബന്ധമായി നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു


 ചടങ്ങിൽ സെക്രട്ടറി ഹവിൽദാർ ടി.കെ.ബാലസുബ്രഹ്മണ്യൻ(റിട്ട) റിപ്പോർട്ട് അവതരിപ്പിച്ചു . സുബേദാർ  മൊയ്തീൻകുട്ടി (റിട്ട) അദ്ധ്യക്ഷനായി. ഹോണററി ക്യാപ്റ്റർ കൃഷ്ണൻ(റിട്ട), സുബേദാർ ക്ലാർക്ക് സുദർശൻ (റിട്ട),ഹോണററി സുബേദാർ മേജർ നൗഷാദ് വി.കെ.(റിട്ട) തുടങ്ങിയവർ സംസാരിച്ചു. 

Advertisment