മഹാത്മജി - ഗുരുദേവ സമാഗമ ശതാബ്ദ്ധി - ആഘോഷിച്ചു

New Update
KERALA PRADESH CONGRASS

നെയ്യാറ്റിൻകര: കേരള പ്രദേശ് ഗാന്ധി ദർശൻ വേദി നെയ്യാറ്റിൻകര നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ  മഹാത്മജി - ഗുരു ദേവ സമാഗമ ശതാബ്ദ്ധിയാഘോഷം സംഘടിപ്പിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. മര്യാപുരം ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. 

Advertisment

മഹാത്മജിയുടെയും ശ്രീനാരായണ ഗുരുദേവൻ്റെയും ദർശനങ്ങൾക്ക് വളരെയധികം പ്രസക്തി വർദ്ധിച്ചിരിക്കുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ലോകം കണ്ട ചരിത്ര പുരുഷന്മാരുടെ സമാഗമം ചരിത്രത്തിലെ മഹനീയമായ മുഹൂർത്തങ്ങളിലൊന്നാണെന്ന് പറഞ്ഞ അദ്ദേഹം ഇത്തരം ആഘോഷങ്ങൾ പുതു തലമുറയ്ക്ക് മാർഗ്ഗ ദർശനമേകുമെന്ന് അഭിപ്രായപ്പെട്ടു.


കേരള പ്രദേശ് ഗാന്ധി ദർശൻ വേദി നിയോജക മണ്ഡലം ചെയർമാൻ   കെ.ജെ. റോയ് അദ്ധ്യക്ഷത വഹിച്ചു. കേരള പ്രദേശ് ഗാന്ധി ദർശൻ വേദി സംസ്ഥാന സെക്രട്ടറി പനങ്ങോട്ടുകോണം വിജയൻ, ഡി.സി.സി. സെക്രട്ടറി അഡ്വ കെ വിനോദ് സെൻ , കേരള പ്രദേശ് ഗാന്ധി ദർശൻ വേദി സംസ്ഥാന കമ്മിറ്റി അംഗം ഡോ. രാമദാസ് ,   കേരള പ്രദേശ് ഗാന്ധി ദർശൻ വേദി തിരു. ജില്ലാ ജനറൽ സെക്രട്ടറി സജീവ് കുമാർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ്  എം.സി. സെൽവരാജ്,   പി., വെൺപകൽ അവനീന്ദ്ര കുമാർ ,   അഡ്വ. മഞ്ചവിളാകം ജയകുമാർ , സന്തോഷ്,ചമ്പയിൽ സുരേഷ്,   ഗാന്ധി സുരേഷ്, അമരവിള സുദേവകുമാർ, ജയരാജ് തമ്പി , വി.സി. ഷൈജി ഷൈൻ, കെ.ആർ. മാധവൻകുട്ടി, കൂട്ടപ്പന ഗോപാലകൃഷ്ണൻ നായർ, വഴിമുക്ക് ഹക്കിം, വഴി മുക്ക് മുഹസ്സീൻ ,  മരുതത്തൂർ ഗോപൻ , കവിത , അജയാക്ഷൻ പി.എസ് എന്നിവർ സംസാരിച്ചു

Advertisment