അരീക്കര ശ്രീനാരായണസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ മകരചതയം മഹോത്സവത്തിന് കൊടിയേറി

New Update
0f382d29-df03-42f9-8d71-cbd9d34b7cec

അരീക്കര: ശ്രീനാരായണ സുബ്രഹ്ണ്യമണ്യ മന്ത്ര ധ്വനികൾ നിറഞ്ഞു നിന്ന മകര സന്ധ്യയിൽ
അരീക്കര ശ്രീനാരായണസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ മകരചതയം മഹോത്സവത്തിന്  കൊടിയേറി.

Advertisment

കൊടിയേറ്റ് ചടങ്ങുകൾക്ക് തന്ത്രി മേലുകാവ് ഘടനാനന്ദനാഥ  പാദ തീർത്ഥ,  മേൽശാന്തി മുത്തോലപുരം പീതാംബരൻ, അജയ് ശാന്തി എന്നിവർ മുഖ്യ കാർമികത്വം വഹിച്ചു. മീനച്ചിൽ എസ് എൻ ഡി പി യൂണിയൻ ചെയർമാൻ സുരേഷ് ഇട്ടിക്കുന്നേൽ, കൺവീനർ എം ആർ. ഉല്ലാസ്, ശാഖ ചെയർമാൻ അനീഷ് പുല്ലുവേലി, കൺവീനർ സജീവ് വയലാ, 
വൈസ് ചെയർമാൻ സി ടി. രാജൻ, സുജാത ഷാജു, കെ. വി. ഹരിദാസ്, രാജൻ വട്ടപ്പാറ, ബിജു അമ്മായികുന്നേൽ, സാബു മൂലയിൽ എന്നിവർ സന്നിഹിതരായിരുന്നു.

അരീക്കര ശ്രീനാരായണ യു.പി സ്കൂളിന്റെ വാർഷിക ആഘോഷ കലാപരിപാടികൾ- വർണോത്സവം നടക്കും. ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ബിന്ദു സുരേന്ദ്രൻ വാർഷിക ആഘോഷം ഉദ് ഘാടനം ചെയ്യും.

സ്കൂൾ മാനേജർ അനീഷ് പുല്ലു വേലിൽ അദ്ധ്യക്ഷത വഹിക്കും. രാമപുരം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ജോളിമോൾ ഐസക്, സ്കൂൾ ഹെഡ്മിസ്ട്രെസ് കെ ആർ. സിമി, എസ് ആർ ജി കൺവീനർ  എൻ കെ ശ്രീകല, വെളിയന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ജിനി സിജു, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സി ടി. രാജൻ, സജീവ് വയലാ, ജോസ് രാഗാദ്രി, പ്രസീത അഭിലാഷ്, മനു ഒറ്റമലചേൽ, എം. ടി. ദീപാ മോൾ എന്നിവർ പ്രസംഗിക്കും.

Advertisment