New Update
/sathyam/media/media_files/2026/01/15/20260115_003301-2026-01-15-13-37-41.jpg)
ഗുരുവായൂർ: കലാവൈഭവമുള്ളവരെ അവരുടെ തലത്തിൽ നിന്നുയർത്തി കൊണ്ടുവരുവാനും
സാമൂഹ്യ സംസ്ക്കാരിക പിന്തുണ നൽകുന്നതിനും രൂപീകരിച്ച വിഭിന്ന വൈഭവ വികസന വേദി പ്രഫഷനല്‍ ഗാനമേള ട്രൂപ്പ് ഗുരുവായൂർ മേൽപുത്തൂർ ഓഡിറ്റോറിയത്തിൽ കലാവതരണം നടത്തി.
Advertisment
13 പേർ ആലാപന ഭംഗിയോടെ ചിട്ടപ്പെടുത്തിയ ഭക്തി ഗാനസുധ സദസ്യർക്ക് നവ്യാനുഭവമായി.
ഭിന്ന ശേഷി സമൂഹത്തിന്റെ പുരോഗതി ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന
വി-ഫോർ ആർട്ട് ഇൻസ്റ്റിറ്റ്യൂട്ട് അംഗങ്ങൾക്ക് മകരവിളക്ക് ദിവസം തന്നെ ഗുരുവായൂരിൽ പ്രോഗ്രാം നടത്താൻ കഴിഞ്ഞത് അനുഗ്രഹമായി.
അവശതയനുഭവിക്കുന്ന ആളുകളുടെ ക്ഷേമത്തിനായി 2013ൽ തൃശ്ശൂർ ജില്ലയിൽ രൂപീകരിക്കപ്പെട്ട സംഘടനയാണ് വിഭിന്ന വൈഭവ വികസന വേദി,വി -ഫോർ.പരീക്ഷാ വിജയികൾക്കുള്ള അനുമോദനം, പഠനോപകരണ വിതരണം,ഓണം,റംസാൻ,ക്രിസ്തുമസ് ആഘോഷം,കാഴ്ചയില്ലാത്ത സഹോദരങ്ങൾക്കുള്ള ഭവനനിർമ്മാണം തുടങ്ങിയ വ്യത്യസ്ത കർമ പരിപാടികൾ സംഘടനയ്ക്ക് കീഴിൽ നടന്നുവരുന്നുണ്ട്.വി-ഫോർ സെക്രട്ടറി ഷാജി ശങ്കർ,പ്രസിഡന്റ് ലൈല ഷാജി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പെരിന്തൽമണ്ണയിൽ നിന്നും ഗുരുവായൂരിലേക്കുള്ള കലായാത്ര.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us