New Update
/sathyam/media/media_files/2025/06/26/road-malampuzha-cher-2025-06-26-20-01-14.jpg)
മലമ്പുഴ: മലമ്പുഴ ചെറാട് റോഡ് മഴയാരംഭിച്ചതോടെ തകർന്ന് തോട്ടിലേക്ക് വീണു തുടങ്ങിയെങ്കിലും അധികൃതർ നടപടിയെടുക്കുന്നില്ലെന്നാണ് പരിസരവാസികളുടെ പരാതി.
Advertisment
മഴ ശക്തമാക്കുന്നതോടെ ഒരു പക്ഷെ റോഡ് പൂർണ്ണമായും തകർന്നു വീണാൽ ഇതുവഴി പോകേണ്ട വീട്ടുകാരുടെ യാത്ര മുടങ്ങും മാത്രമല്ല പരിസരത്തെ വീടും ഇടിഞ്ഞു് തോട്ടിലേക്ക് വീഴുമോ എന്ന ഭീതിയും പരിസരവാസികൾ പങ്കു വെക്കുന്നു.
വാഹനങ്ങൾ തോട്ടിലേക്ക് മറിഞ്ഞു വീഴാനും സാധ്യതയുള്ളതു കൊണ്ട് എത്രയും വേഗം ബന്ധപ്പെട്ട അധികൃതർ നടപടിയെടുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.