മലമ്പുഴ തക്ഷശില ആർട്ട്സ്&സ്പോർട്ട്സ് ക്ലബ്ബ് സൗജന്യമെഡിക്കൽ& നേത്ര പരിശോധന ക്യാമ്പ് നടത്തി

New Update
ebd2b482-dfa6-4c28-94ed-affc16027fde

മലമ്പുഴ: തക്ഷശില ആർട്ട്സ്&സ്പോർട്ട്സ് ക്ലബ്ബ്, മലമ്പുഴ ചെറാട്ശ്രീ വന ദുർഗ്ഗ ഭഗവതി ക്ഷേത്ര കമ്മിറ്റി, ദിഐ ഫൗണ്ടേഷൻ കണ്ണാശുപത്രി,അവൈറ്റീസ് ഹോസ്പിറ്റൽ എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ  വന ദുർഗ്ഗ ദേവി ക്ഷേത്ര സ്റ്റേജിൽ സൗജന്യ മെഡിക്കൽ& നേത്ര പരിശോധന ക്യാമ്പ് നടത്തി.

Advertisment


ക്ഷേത്രം കമ്മിറ്റി പ്രസിഡന്റ് ഉദയകുമാർ ഉദ്ഘാടനം ചെയ്തു. തക്ഷശില ആർട്ട്സ്&സ്പോർട്ട്സ് ക്ലബ്ബ് പ്രസിഡന്റ് ഹരീഷ് അദ്ധ്യക്ഷനായി സെക്രട്ടറി വിവേക്, സൂരജ്, ക്ഷേത്രം ഭാരവാഹികളായ ഗണേശ്, സതീശൻ, ദിവാകരൻ, ചന്ദ്രൻ, മധു, മനോജ്, സുബാഷ്, വിനോദ് ചെറാട്, രജനീഷ്, രാമകൃഷ്ണൻ, ബാബു, പ്രസാദ് എന്നിവർ പങ്കെടുത്തു. പാലക്കാട് ദിഐ ഫൗണ്ടേഷനിലേയും അവൈറ്റീസ് ആശുപത്രിയിലേയും ജീവനക്കാർ പരിശോധനകൾക്ക് നേതൃത്വം നൽകി.

Advertisment