മണ്ണാർക്കാട്: എം.സി.വൈ.എം കരിമ്പ മേഖലയുടെ കർമ്മ പദ്ധതി 'പ്രവാഹം 2k25-26' ന്റെ ഉദ്ഘാടനം കരിമ്പ സെന്റ്മേരീസ് മലങ്കര സുറിയാനി തീർത്ഥാടന ദേവാലയത്തിൽ നടത്തി. സെന്റ്.മേരീസ് മലങ്കര സുറിയാനി തീർത്ഥാടന പള്ളി മോസ്റ്റ്.റവ.ഡോ.ആന്റണി മാർ സിൽവാനോസ് എപ്പിസ്കോപ്പ (കൂരിയ ബിഷപ്പ്) പദ്ധതിയുടെ സന്ദേശം പ്രകാശനം നടത്തി.
മേഖലാ പ്രസിഡന്റ് ആൽബിൻ ചാലിങ്കൽ,മേഖല സെക്രട്ടറി കുമാരി ലിയാ സാബു,ഭാരവാഹികൾ മറ്റ് യുവജനങ്ങൾ എന്നിവർ വന്ദ്യ പിതാവിന്റെ കൈകളിൽ നിന്നും പദ്ധതി സന്ദേശം ഏറ്റുവാങ്ങി.
മേഖല ഡയറക്ടർ റവ.ഫാ.അജയ് പരിയാരത്ത്,ആനിമേറ്റർ സിസ്റ്റർ ലിസി ജേക്കബ്,റവ.ഫാ.പൗലോസ് കിഴക്കനേടത്ത്,റവ.ഫാ.കുര്യാക്കോസ് മാമ്പ്രക്കാട്ട്, റവ.ഫാ.മരിയ ജോൺ,റവ. ഫാ ജോസഫ് പുല്ലുകാലായിൽ, റവ.ഫാ.ജേക്കബ് കൈലാത്ത് എന്നിവർ സന്നിഹിതരായി.
യുവ ജനങ്ങൾക്ക്കൂ ദിശ പകർന്ന് നടപ്പാക്കുന്ന 'പ്രവാഹം' കൂടുതൽ ചിട്ടയായ കർമ്മ പദ്ധതിയുടെ പ്രകാശനം കരിമ്പ സെന്റ്മേരീസ് മലങ്കര സുറിയാനി തീർത്ഥാടന ദേവാലയത്തിൽ നടത്തുന്നു