കരിപ്പൂരിൽ സ്വർണവേട്ട; 98 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

New Update
1369624-gold.webp

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വർണ്ണവേട്ട. ശരീരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 1706ഗ്രാം സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി. 98 ലക്ഷം രൂപ വിലവരുന്ന സ്വർണമാണ് പിടികൂടിയത്.

Advertisment

പാലക്കാട് വായംപുറം പുത്തന്‍പീടിക മുജീബാണ് പിടിയിലായത്. ദുബായില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് ഇയാള്‍ കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയത്.

Advertisment