/sathyam/media/media_files/9AHzIgDs2vbxpPZOLqoE.jpg)
മലപ്പുറം : സി.എം.ആർ.ൽ നിന്ന് പണം വാങ്ങിയ രാഷ്ട്രീയ നേതാക്കൾ സ്വന്തം പാർട്ടിയെ കോർപറേറ്റുകൾക്ക് വില്പന നടത്തിയിരിക്കുകയാണ് എന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി എസ് ഇർഷാദ് പറഞ്ഞു. മുഖ്യമന്ത്രിയുടെ മകൾ വീണ നോക്ക്കൂലി വാങ്ങിയത് അന്വേഷിക്കണം, പ്രതിപക്ഷ കക്ഷികൾ ഈ വിഷയം സഭയിൽ ഉന്നയിക്കാൻ കഴിയാത്ത വിധം പ്രതിക്കൂട്ടിലുമാണ്. കോർപ്പറേറ്റ് വിരുദ്ധ ജനപക്ഷ രാഷ്ട്രീയം ഉയർത്തിക്കൊണ്ടുവരാൻ വെൽഫെയർ പാർട്ടി മുന്നിട്ടിറങ്ങും എന്നും അദ്ദേഹം പറഞ്ഞു.'ഒരുക്കം' നേതൃത്വപരിശീലന ക്യാമ്പ് മലപ്പുറത്ത് എ ഫാറൂഖ് ഹാളിൽ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡണ്ട് നാസർ കീഴുപറമ്പ് അധ്യക്ഷത വഹിച്ചു. ജനൽ സെക്രട്ടറി കെ വി സഫീർഷാ, മുനീബ് കാരക്കുന്ന്, കൃഷ്ണൻ കുനിയിൽ, വഹാബ് വെട്ടം, നസീറ ബാനു, സുഭദ്ര വണ്ടൂർ, ആരിഫ് ചുണ്ടയിൽ, ജാഫർ സി സി, ഇബ്രാഹിം കുട്ടി മംഗലം, ഖാദർ അങ്ങാടിപ്പുറം, നൗഷാദ് ചുള്ളിയൻ, ബിന്ദു പരമേശ്വരൻ, അഷ്റഫ്അലി കട്ടുപ്പാറ എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ച് സംസാരിച്ചു.