പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേശീയപാത ഉപരോധിച്ച് പ്രതിഷേധിച്ചു

New Update
88

ദേശീയപാത ഉപരോധിച്ച് പ്രതിഷേധിച്ചു. പൊന്നാനി: സംസ്ഥാന യൂത്ത് കോൺഗ്രസ് പ്രസിഡണ്ടിനെ അന്യായമായി അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊന്നാനി ചമ്രവട്ടം ജംഗ്ഷനിലെ ദേശീയപാത ഉപരോധിച്ച് പ്രതിഷേധിച്ചു.

Advertisment

ആരോഗ്യ നില ഗുരുതരമാണെന്ന് മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടും  ജാമ്യം നൽകാത്ത നടപടി  പ്രതിഷേധാർഹമാണെന്ന് ഉപരോധസമരം ഉദ്ഘാടനം ചെയ്തുകൊണ്ട് കെപിസിസി നിർവാഹക സമിതി അംഗം വി സയ്ദ് മുഹമ്മദ് തങ്ങൾ ആരോപിച്ചു.

33

ബ്ലോക്ക് പ്രസിഡണ്ട് മുസ്തഫ വടമുക്ക് അധ്യക്ഷത വഹിച്ചു. ടി കെ അഷറഫ്,കെ പി അബ്ദുൽ ജബ്ബാർ, എ പവിത്രകുമാർ, എൻ പി നബീൽ,കെ ജയപ്രകാശ്, ടി ശ്രീജിത്ത്, ഉണ്ണികൃഷ്ണൻ പൊന്നാനി, ഷാഹിദ എന്നിവർ പങ്കെടുത്തു സംസാരിച്ചു. പ്രതിഷേധ പ്രകടനത്തിന് എം രാമനാഥൻ, എം അബ്ദുല്ലത്തീഫ്, സി ജാസ്മിൻ,എച്ച് കബീർ എന്നിവർ നേതൃത്വം നൽകി.

Advertisment