പൊന്നാനി: ചരിത്ര പ്രസിദ്ധമായ പൊന്നാനി വലിയ ജുമുഅത്ത് പള്ളിയിലെ "വിളക്കത്തിരിക്കൽ" ചടങ്ങിൽ പങ്കെടുത്ത് ധന്യരാകാൻ വിവിധ ഭാഗങ്ങളിൽ നിന്നായി പണ്ഡിതന്മാർ എത്തിക്കൊണ്ടിരിക്കുന്ന പാരമ്പര്യം ഇപ്പോഴും തുടരുന്നു. മലപ്പുറം ജില്ലാ ജംഇയ്യത്തുൽ ഉലമാ നേരിട്ട് നടത്തുന്ന ഹിക്ക് മിയ്യ അറബിക് ശരിഅത്ത് കോളേജ് പഠിക്കുന്ന ഉയർന്ന ബിരുദം കരസ്തമാക്കിയ പണ്ഡിതരാണ് കഴിഞ്ഞ ദിവസം വിളക്കത്തിരിക്കാൻ എത്തിയത്.
പക്വമായ പാണ്ഡിത്യം സാക്ഷ്യപ്പെടുത്തുന്ന മത പഠന രീതിയും ആദരവുമാണ് പൊന്നാനി വലിയ ജുമുഅത്ത് പള്ളിയിലെ തൂക്ക് വിലക്കിന് ചുറ്റും ഇരുന്നുകൊണ്ട് വിവരം കരസ്ഥമാക്കുന്ന "വിളക്കത്തിരിക്കൽ" ചടങ്ങ്. പള്ളി സ്ഥാപകൻ ശൈഖ് സൈനുദ്ധീൻ മഖ്‌ദൂം തങ്ങൾ ഏർപ്പെടുത്തിയ ഈ ചര്യ മതപഠനത്തിന്റെ ആദരണീയമായ കാൽവെയ്പ്പാണ്.
/sathyam/media/media_files/Jfai3L61cASZwHJpZa6y.jpeg)
പണ്ഡിതന്മാരുടെ നേതൃത്വത്തിലൂടെയാണ് ലോകസമാധാന കൈവരികയുള്ളൂ എന്നും ഓരോ പണ്ഡിതനും കുടുംബത്തിനും നാടിനും സമാധാനവും ശാന്തിയുമാണെന്നും ചടങ്ങിന് നേതൃത്വം നൽകിയ സമസ്ത സെക്രട്ടറി പൊന്മള അബ്ദുൽ ഖാദർ മുസ്ലിയാർ അഭിപ്രായപ്പെട്ടു, ഉൽഘാടനം ചെയ്ത് കൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മുൻകഴിഞ്ഞവരും ഇപ്പോൾ ജീവിച്ചിരിക്കുന്നവരുമായ സമസ്തയിലെ പണ്ഡിത ശ്രേഷ്ടർ ഇതിന്റെ മാതൃകകളാണെന്നും വിളക്കത്തിരിക്കൽ ചടങ്ങ് ഉൽഘാടനം ചെയ്ത് കൊണ്ട് അദ്ദേഹം പറഞ്ഞു.
വലിയ ജുമാഅത്ത് പള്ളി ജനറൽ സെക്രട്ടറി വി. സയ്യിദ് മുഹമ്മദ് തങ്ങൾ, സയ്യിദ് സീതി കോയ തങ്ങൾ ബുഖാരി നീറ്റിക്കൽ, സംസ്ഥാന ഹജ്ജ് കമ്മിറ്റി മെമ്പർ കെ എം മുഹമ്മദ് ഖാസിം കോയ, ഹിക്ക്മിയ്യ മുദരിസ് ഹസ്സൻ ബാഖവി പല്ലാർ, അബ്ദുൽ റഹീം സഖാഫി നടുവട്ടം, അബ്ദുൽ റഹീം സഖാഫി കുമരംപുത്തൂർ, അബ്ദുറഹ്മാൻ സഖാഫി പൊന്മള, അബ്ദുസ്സമദ് അഹ്സനി വെളിമുക്ക്, ഉമർ ശാമിൽ ഇർഫാനി ചേലേമ്പ്ര, ഉവൈസ് അദനി വിളയൂർ, സയ്യിദ് ഫള്ൽ തുറാബ് തങ്ങൾ ചെറുവണ്ണൂർ,പയ്യപുള്ളി അബ്‌ദുൽ ഗഫൂർ ഹാജി,ഇസ്മാഈൽ അൻവരി എന്നിവർ സംബന്ധിച്ചു.