മലപ്പുറത്ത് തെരുവുനായ് ആക്രമണം: നിരവധി പേർക്ക് കടിയേറ്റു

New Update
street dogs1

പുളിക്കൽ (കൊണ്ടോട്ടി): മലപ്പുറം പുളിക്കൽ മേഖലയിൽ നിരവധി പേർക്ക് തെരുവുനായുടെ ആക്രമണം. പുളിക്കൽ, ചേവായൂർ, ചാമപറമ്പ് ഭാഗങ്ങളിലായി വിദ്യാർഥികളുൾപ്പടെ പത്തിലധികം പേർക്ക് കടിയേറ്റു. പരിക്കേറ്റവരെ മഞ്ചേരി, കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

Advertisment

പലർക്കും മുഖത്തും കാലിനും കൈക്കുമാണ് നായയുടെ കടിയേറ്റത്. നായക്ക് പേവിഷബാധയുണ്ടോയെന്ന് സംശയമുണ്ട്. നാട്ടുകാർ ചേർന്ന് നായയെ പിടികൂടിയതായാണ് വിവരം.

Advertisment