ഇന്റർവെൽ വിദ്യാഭ്യാസ സ്റ്റാർട്ടപ്പ് സ്ഥാപകൻ റമീസ് അലിക്ക് പുരസ്‌കാരം

New Update
66

മലപ്പുറം: വ്യവസായ സംരംഭകരുടെ ആഗോള കൂട്ടായ്മായ ‘ദി ഇൻഡസ് എന്റർപ്രണേഴ്‌’സിന്റെ (ടൈ) കേരള ചാപ്റ്റർ ഏർപ്പെടുത്തിയ ഏറ്റവും മികച്ച സ്റ്റാർട്ടപ്പ് സംരഭകനുള്ള പുരസ്‌കാരം അരീക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്റർവെൽ വിദ്യാഭ്യാസ സ്റ്റാർട്ടപ്പിന്റെ സ്ഥാപകൻ റമീസ് അലിക്ക്. കൊച്ചിയിൽ വെച്ച് നടന്ന ചടങ്ങിൽ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങി. 

Advertisment

അരീക്കോട് എന്ന ഗ്രാമീണ പ്രദേശത്തു സ്ഥാപിതമായ ഇന്റർവെലിനെ അന്തർദേശീയ നിലവാരത്തിലുള്ള വിദ്യാഭ്യാസ സ്റ്റാർട്ടമാക്കി മാറ്റിയതിനാണ് പുരസ്‌കാരം. 

2018 ൽ സ്ഥാപിതമായ ഇന്റർവെൽ ഈ വർഷം സെപ്റ്റംബറിൽ ഫിൻലൻഡ്‌ സർക്കാരിന്റെ പ്രത്യേക ക്ഷണത്തോടെ അവരുടെ ‘ടാലന്റ് ബൂസ്റ്റ്’ പദ്ധതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഫിൻലണ്ടിലെ പരിപാടിയിൽ ഇന്ത്യയിൽ നിന്നു പങ്കെടുത്ത ഏക സ്റ്റാർട്ടപ്പ് കൂടിയായിരുന്നു ഇന്റർവെൽ. ഇന്റർവെലിന്റെ ഈ നേട്ടത്തിൽ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ അനുമോദിച്ചിരുന്നു. ഈ വർഷം തന്നെ ദുബായ് ഇന്ത്യൻ കോൺസുലേറ്റിന്റെ ‘ജനറൽ എലിവേറ്റ്’ പ്രോഗ്രാമ്മിലേക്കും ഇന്റർവെൽ ക്ഷണിക്കപ്പെട്ടിരുന്നു.

 

Advertisment