New Update
/sathyam/media/media_files/aztZ0MIuU7zU7ekleN50.jpeg)
പൊന്നാനി: മലപ്പുറം ജില്ലയിലെ സീനിയർ പത്രപ്രവർത്തകനും മലയാള മനോരമയുടെ ജില്ലാ ബ്യുറോ ചീഫുമായിരുന്ന മാത്യു കദളിക്കാടിന്റെ നിര്യാരണത്തിൽ പ്രിയദർശിനി ജനപക്ഷ വേദി അനുശോചിച്ചു.
Advertisment
മലപ്പുറം ജില്ലയുടെ സമഗ്ര വികസനത്തിനും ജനക്ഷേമത്തിനും മലയാള മനോരമയിലൂടെ ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിയ പത്രപ്രവർത്തകനായിരുന്നു മാത്യു കദളിക്കാടെന്ന് അനുശോചന യോഗം അഭിപ്രായപ്പെട്ടു.
ഡി.സി.സി ജനറൽ സെക്രട്ടറി ടി.കെ. അഷറഫ്, എം. ഫസലുറഹ്മാൻ, കെ.പി. ജമാലുദ്ധീൻ, സി. ജാഫർ, എം.എ. നസീം, കെ.വി. ഫജീഷ് എന്നിവർ പ്രസംഗിച്ചു.