വിയോജിപ്പിന്റെ ശബ്ദങ്ങളെ ഭരണകൂടം വേട്ടയാടുന്നത് ഭീരുത്വം : വെൽഫെയർ പാർട്ടി

New Update
333

മലപ്പുറം : ഭരണകൂട വിമർശനവും വിലയോജിപ്പുകളും ചേർന്നതിനെയാണ് ജനാധിപത്യം എന്ന് പറയുന്നത്. അത്തരം വിയോജിപ്പിന്റെ സ്വരങ്ങളെ വേട്ടയാടുന്നത് ഭീരുത്വവും ഭരണകൂടത്തിന്റെ ഫാഷിസ്റ്റ് സ്വഭാവം വെളിവാക്കുന്നതുമാണെന്ന് വെൽഫെയർ പാർട്ടി ദേശീയ കമ്മിറ്റിയംഗം ഷംസീർ ഇബ്രാഹീം. 

Advertisment

99

ന്യൂസ് ക്ലിക്ക് ജേണലിസിറ്റുകളെ ഡൽഹി പോലീസ് വേട്ടയാടുന്നതെനിരെ വെൽഫെയർ പാർട്ടി മലപ്പുറം ടൗണിൽ നടത്തിയ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡണ്ട് നാസർ കീഴുപറമ്പ് അധ്യക്ഷത വഹിച്ചു.

നൗഷാദലി അരീക്കോട്,ഉസ്മാൻ താമരത്ത്, സിദ്ദീഖ് കാപ്പൻ , ബാസിത് താനൂർ, ഇബ്രാഹിം കുട്ടി മംഗലം, മുനീബ് കാരക്കുന്ന്, നൗഷാദ് ചുള്ളിയൻ, ആരിഫ് ചുണ്ടയിൽ,അഷറഫ് അലി കട്ടുപ്പാറ,നസീറ ബാനു, ശരീഫ് മൊറയൂർ എന്നിവർ സംസാരിച്ചു.

Advertisment