പൊന്നാനിയിൽ വ്യാപകമായി മയക്കുമരുന്ന് വിൽപ്പന എക്സൈസ് ജാഗ്രത പാലിക്കണം ; കെ കരുണാകരൻ സ്റ്റഡി സെൻറർ പൊന്നാനി ബ്ലോക്ക് കമ്മിറ്റി പരാതി നൽകി

New Update
66

പൊന്നാനി: പൊന്നാനിനഗരസഭ പ്രദേശങ്ങളിലെ പ്രധാന സ്ഥലങ്ങളിൽ വ്യാപകമായ രീതിയിൽ കഞ്ചാവ് അടക്കമുള്ള മയക്കുമരുന്ന് ഉപയോഗം വർദ്ധിക്കുന്നു. പൊന്നാനി എക്സൈസ് വകുപ്പിന്റെ അനാസ്ഥയാണ് മയക്കുമരുന്ന് വ്യാപകമാകുന്നതിന് പ്രധാന കാരണം. മയക്കുമരുന്ന് ഉപയോഗിച്ച് യുവാക്കൾ അക്രമ സ്വഭാവം കാണിക്കുകയും, അപകടകരമായ രീതിയിലുള്ള മോട്ടോർവാഹന ഉപയോഗത്തെ തുടർന്ന് നിരപരാധികൾക്ക് അപകടങ്ങൾ സംഭവിക്കുകയും ചെയ്യുന്നു.

Advertisment

മയക്കുമരുന്ന് വിൽപ്പന തടയുന്നതിന് എക്സൈസ് വകുപ്പ് ജാഗ്രത കാണിക്കണമെന്ന് ആവശ്യപ്പെട്ട് കെ കരുണാകരൻ സ്റ്റഡി സെൻറർ പൊന്നാനി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊന്നാനി എക്സൈസ് സർക്കിൾ ഓഫീസ് ഉപരോധിച്ച് പരാതി നൽകി.

സ്റ്റഡി സെൻറർ പൊന്നാനി നിയോജകമണ്ഡലം പ്രസിഡണ്ട് എ പവിത്രകുമാർ, ജെ പി വേലായുധൻ, എം രാമനാഥൻ, എം അബ്ദുല്ലത്തീഫ്, സി ജാഫർ, യു മുഹമ്മദ് കുട്ടി, ബക്കർ മൂസ, കെ അബ്ദുൽ അസീസ് എന്നിവർ നേതൃത്വം നൽകി.

Advertisment