നവ കേരള സദസ്സിലേക്ക് വിദ്യാർഥികളെയും സ്കൂൾ ബസ്സുകളും വിട്ടു നൽകിയാൽ നിയമനടപടി സ്വീകരിക്കും : പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി

New Update
congress clt.jpg

പൊന്നാനി: പൊന്നാനി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും നവ കേരള യാത്രയ്ക്ക് സ്കൂൾ ബസ്സുകളും എൻസിസി ,സ്കൗട്ട് എൻഎസ്എസ്, എന്നിവയുടെ പേരിൽ വിദ്യാർത്ഥികളെ വിട്ട് നൽകുന്ന സ്കൂളുകൾക്കെതിരെയും,മാനേജ്മെന്റിനെതിരെയും, ബസ് വിട്ടു നൽകുവാൻ നിർദ്ദേശിക്കുന്ന പൊന്നാനി ജോയിൻറ് ആർടിഒ ഓഫീസിനെതിരെയും നിയമനടപടി സ്വീകരിക്കുമെന്ന് പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി മുന്നറിയിപ്പ് നൽകി.

Advertisment

കേരള ഹൈക്കോടതി ഉത്തരവ് പ്രകാരം പൊതു വിദ്യാഭ്യാസ ഡയറക്ടർ സ്കൂൾ ബസുകളും വിദ്യാർത്ഥികളെയും പങ്കെടുപ്പിക്കേണ്ടതില്ലെന്ന് ഉത്തരവ് ഉണ്ടായിട്ടും സ്കൂൾ അധികൃതരെ ഭീഷണിപ്പെടുത്തി ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കോടതിഅലക്ഷ്യ നടപടി സ്വീകരിക്കുവാൻ  പൊന്നാനി ബ്ലോക്ക് കമ്മിറ്റി തീരുമാനിച്ചു.

Advertisment