പൊന്നാനി: പൊന്നാനി കടവനാട് ഇന്ദിരാഗാന്ധി സ്മാരകത്തിലെ കൊടിമരം മുറിച്ചു മാറ്റുകയും, കോൺഗ്രസ് പതാക നശിപ്പിക്കുകയും ചെയ്തവരെ അറസ്റ്റ് ചെയ്യണമെന്ന് പൊന്നാനി പോലീസിന് നൽകിയ പരാതിയിൽ ഈഴുവത്തിരുത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.
രാത്രികാലങ്ങളിൽ മയക്കുമരുന്ന് ഉപയോഗമുള്ള ഒരു കൂട്ടം സാമൂഹ്യവിരുദ്ധർ യാത്രക്കാരെ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തുകയും, ആയുധങ്ങൾ ഉപയോഗിച്ച് ജനങ്ങളെ ഭയപ്പെടുത്തുകയും ചെയ്യുന്ന സംഭവങ്ങൾ പോലീസിൻ്റെ ശ്രദ്ധയിൽപ്പെട്ടിട്ടും അവരെ പോലീസ് സ്റ്റേഷനിൽ നിന്നും കേസെടുക്കാതെ ഇറക്കിക്കൊണ്ടുവന്നവരുടെ പേരിലും പോലീസ് കേസെടുക്കണമെന്ന് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.
കോൺഗ്രസ് നേതാക്കളായ പുന്നക്കൽ സുരേഷ്, എ പവിത്രകുമാർ, എൻ പി നബിൽ, കെ എൻ റഹീം, സി ജാഫർ, കെ സന്തോഷ്, കെ പ്രഭു, കെ വി മുഹമ്മദ്, പി വാസു ഫസലുറഹ്മാൻ, ടി സുരേഷ്, ശിവൻ കടവനാട് എന്നിവർ പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകി.