New Update
/sathyam/media/media_files/05bZ5e5pBUSxOjZawNBL.jpeg)
വണ്ടൂർ: ജനശ്രീ സുസ്ഥിര വികസന മിഷൻ വണ്ടൂർ ബ്ലോക്ക് യൂണിയൻ്റെ നേതൃത്വത്തിൽ വണ്ടൂർ മണ്ഡലം സഭയിൽ വായ്പ വിതരണം സംഘടിപ്പിച്ചു.ബാങ്ക് ഓഫ് ഇന്ത്യയുമായി സഹകരിച്ചു കൊണ്ട് വണ്ടൂരിലെ വിവിധ സംഘങ്ങൾക്കായി 34 ലക്ഷം രൂപയുടെ വായ്പ ധനസഹായമാണ് വിതരണം ചെയ്തത്.
Advertisment
വണ്ടൂർ ജനശ്രീ ഭവനിൽ വെച്ച് നടന്ന ചടങ്ങിൽ വായ്പ വിതരണോൽഘാടനം മുൻ ടൂറിസം വകുപ്പ് മന്ത്രി എ പി അനിൽകുമാർ എംഎൽഎ നിർവഹിച്ചു.ജനശ്രീ ജില്ലാ മിഷൻ സെക്രട്ടറി പിടി ജബീബ് സുക്കീർ അദ്യക്ഷത വഹിച്ചു.
ചടങ്ങിൽ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ടിപി ഗോപാലകൃഷ്ണൻ, ബ്ലോക്ക് യൂണിയൻ ചെയർമാൻ കെ ഗോപാലകൃഷ്ണൻ, ജില്ലാ കോർഡിനേറ്റർ പി പത്മനാഭൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മുരളി കാപ്പിൽ, ജനശ്രീ ബ്ലോക്ക് സെക്രട്ടറി പി ഉണ്ണികൃഷ്ണൻ, മണ്ഡലം ചെയർമാൻ കെടി ശംസുദ്ധീൻ എന്നിവർ ആശംസകൾ നേർന്നു.