വിദ്വേഷ പ്രചരണ കേസ് തൂക്കം ഒപ്പിക്കൽ നടപടി അംഗീകരിക്കില്ല :വെൽഫെയർ പാർട്ടി

New Update
വിദ്വേഷ പ്രചരണം: ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനെതിരെ വെൽഫെയർ പാർട്ടി പോലീസിൽ പരാതി നൽകി

മലപ്പുറം : കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിലൂടെ വംശീയ പ്രചാരണം നടത്തിയവർക്കെതിരെ കേസെടുത്തു കൊണ്ടിരിക്കുമ്പോൾ തന്നെ അത്തരം വംശീയ പ്രവണതക്കെതിരെ പ്രതികരിച്ച വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റി അംഗം അത്തീഖ് ശാന്തപുരം അടക്കമുള്ള ആളുകൾക്ക് നേരെയും കേസെടുത്തു കൊണ്ട് തൂക്കം ഒപ്പിക്കാനുള്ള കേരള പോലീസിന് നടപടി അംഗീകരിക്കാൻ സാധ്യമല്ലെന്ന് വെൽഫെയർ പാർട്ടി ജില്ലാ എക്സിക്യൂട്ടീവ് പ്രസ്താവിച്ചു.

Advertisment

മുസ്ലിം വിരുദ്ധ പ്രചാരണങ്ങൾക്കകത്തെ ഇസ്ലാമോഫോബിയ ചർച്ച ചെയ്ത പോസ്റ്റ് ഷെയർ ചെയ്തതിനാണ് അത്തീഖിനെതിരെ കേസെടുത്തിരിക്കുന്നത് .

ഇത്തരം കേസ്കളിലൂടെ കേരള പോലീസിനകത്തെ വംശീയ ബോധവും ഇസ്‌ലാമോഫോബിയയും തന്നെയാണ് വീണ്ടും വെളിപ്പെട്ടിരിക്കുന്നത്.ഇത്തരം പോലീസ് നടപടികൾക്കെതിരെ ശക്തമായ ജനാധിപത്യ പ്രക്ഷോഭങ്ങൾക്ക് പാർട്ടി നേതൃത്വം നൽകുമെന്നും ജില്ലാ എക്സിക്യൂട്ടീവ് മുന്നറിയിപ്പുനൽകി

Advertisment