മക്കരപ്പറമ്പ : സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് മക്കരപ്പറമ്പ ഏരിയ സംഘടിപ്പിക്കുന്ന ഫലസ്തീൻ ഐക്യദാർഢ്യ റാലിയും പൊതുസമ്മേളനവും ശനിയാഴ്ച വൈകീട്ട് 05 മണിക്ക് മക്കരപ്പറമ്പിൽ നടക്കും. സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംസ്ഥാന സെക്രട്ടറി ശബീർ കൊടുവള്ളി ഉദ്ഘാടനം ചെയ്യും. ജമാഅത്തെ ഇസ്ലാമി മലപ്പുറം ജില്ല സെക്രട്ടേറിയറ്റ് അംഗം സലീം മമ്പാട് മുഖ്യപ്രഭാഷണം നിർവഹിക്കും. സോളിഡാരിറ്റി ജില്ല വൈസ് പ്രസിഡന്റ് കെ.പി അജ്മൽ അദ്ധ്യക്ഷത വഹിക്കും.
മുസ്ലീം ലീഗ് മക്കരപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദാലി കുറ്റിപ്പുളിയൻ, യു.ഡി.എഫ് മങ്കട മണ്ഡലം ചെയർമാൻ എം മൊയ്തു മാസ്റ്റർ, വെൽഫെയർ പാർട്ടി മക്കരപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് സക്കരിയ കാരിയാത്ത്, മക്കരപ്പറമ്പ് ടൗൺ ജുമാമസ്ജിദ് ഖത്തീബ് ഒ.ടി മുസ്തഫ ഫൈസി, ശ്രീ ആറങ്ങോട്ടു ശിവക്ഷേത്രം കമ്മിറ്റി പ്രസിഡന്റ് പി രാജീവൻ, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി അക്രം ചുണ്ടയിൽ തുടങ്ങിയവർ സംസാരിക്കും.