അന്ധർക്കായുള്ള അഗതി മന്ദിരത്തിൽ ആടിയും പാടിയും സന്തോഷം സമ്മാനിച്ച് കട്ടപ്പാടത്തെ മാന്ത്രികൻ ടീം

New Update
234
മലപ്പുറം:- ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുന്ന കട്ടപ്പാടത്തെ മാന്ത്രികൻ സിനിമ സംഘം ബധിരരായ അന്തേവാസികൾ താമസിക്കുന്ന കീഴുപറമ്പ് അഗതിമന്ദിരം സന്ദർശിച്ചു. അന്തേവാസികൾക്കൊപ്പം പാടിയും ആടിയും സമയം ചെലവഴിച്ച സിനിമ സംഘം സാന്ത്വനത്തിന്റെ വേറിട്ട മുഖം സമ്മാനിക്കുകയായിരുന്നു.
അൽ അമാന പ്രൊഡക്ഷൻസിന്റെ ബാനറിൽ നജീബ് അൽ അമാന നിർമ്മിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും ഫൈസൽ ഹുസൈൻ ആണ്.സിനിമയിൽ സുപ്രധാന വേഷം കൈകാര്യം ചെയ്യുന്നു വിനോദ് കോവൂരിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു കലാപരിപാടികൾ അവതരിപ്പിച്ചത്.
രണ്ടുമണിക്കൂറോളം അന്തേവാസികൾക്ക് ഒപ്പം ചെലവഴിച്ച സിനിമ സംഘം ചിത്രീകരണത്തിന്റെ ഭാഗമായി കോഴിക്കോട് എത്തിയപ്പോഴാണ് അഗതിമന്ദിരം സന്ദർശിച്ചത്.പ്രണയത്തിന്റെയും നർമ്മത്തിന്റെയും പശ്ചാത്തലത്തിൽ കുടുംബ ബന്ധങ്ങളുടെ
കഥ പറയുന്ന  കട്ടപ്പാടത്തെ മാന്ത്രികനിൽ സുമിത്ത്.എം.ബി യാണ് നായകൻ.നീമാ മാത്യു വാണ് നായിക.
Advertisment
Advertisment