പെരിന്തല്‍മണ്ണയില്‍ പെപ്സ് ഷോറൂം തുറന്നു

New Update
36

മലപ്പുറം: ഇന്ത്യയിലെ പ്രമുഖ സ്പ്രിംഗ് മെത്ത നിര്‍മ്മാതാക്കളായ നിര്‍മ്മാതാക്കളായ പെപ്‌സ് ഇന്‍ഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് പെരിന്തല്‍മണ്ണയില്‍ ബ്രാന്‍ഡ്-ന്യൂ ഗ്രേറ്റ് സ്ലീപ്പ് സ്റ്റോര്‍  പ്രവര്‍ത്തനം തുടങ്ങി. ഉദ്ഘാടന ചടങ്ങില്‍ പെപ്സ് ഇന്‍ഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ്, മാനേജിംഗ് ഡയറക്ടര്‍, കെ. മാധവന്‍, വൈസ് പ്രസിഡന്റ് സുരേഷ് ബാബു എന്നിവര്‍ സന്നിഹിതരായിരുന്നു.

Advertisment

'ഗുണമേന്മയുള്ള നിദ്രാ ഉല്‍പന്നങ്ങളുടെ മേഖലയില്‍ കേരളത്തിന് അപാരമായ സാധ്യതകളുള്ള സാഹചര്യത്തില്‍, ഞങ്ങളുടെ ഗ്രേറ്റ് സ്ലീപ്പ് സ്റ്റോര്‍ എന്ന ആശയം പെരിന്തല്‍മണ്ണയിലേക്ക് കൊണ്ടുവരുന്നതില്‍ അതിയായ സന്തോഷമുണ്ട്. ജനങ്ങള്‍ ഉറങ്ങുന്ന രീതിയില്‍ വിപ്ലവം സൃഷ്ടിക്കുക എന്നതാണ് ഞങ്ങളുടെ ദൗത്യം, ഈ ലക്ഷ്യം നിറവേറ്റുന്നതിലുള്ള ഞങ്ങളുടെ പ്രതിബദ്ധത ഈ സ്റ്റോര്‍ ലോഞ്ചിലൂടെ ആവര്‍ത്തിച്ച് ഉറപ്പിക്കുന്നു.' ലോഞ്ചിംഗില്‍ സംസാരിച്ച പെപ്സ് ഇന്‍ഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടര്‍ ശ്രീ. മാധവന്‍ പറഞ്ഞു.

' വ്യക്തിഗത മുന്‍ഗണനകള്‍ക്കനുസൃതമായി ഉന്നത നിലവാരമുള്ള സ്ലീപ് സൊല്യൂഷനുകള്‍ വാഗ്ദാനം ചെയ്യുന്നതിലാണ് പെപ്സില്‍, ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഈ സ്റ്റോര്‍ കൊണ്ടുവരുന്ന സാധ്യതകളില്‍ ഞങ്ങള്‍ ആവേശഭരിതരാണ്, കൂടാതെ പെരിന്തല്‍മണ്ണയിലെ ഉപഭോക്താക്കള്‍ക്ക് സമാനതകളില്ലാത്ത സ്ലീപ് പ്രൊഡക്ടുകളും അസാധാരണമായ ഷോപ്പിംഗ് അനുഭവവും നല്‍കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.' ലോഞ്ചിന്റെ വിജയത്തെക്കുറിച്ച് സംസാരിക്കവെ പെപ്‌സ് ഇന്‍ഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ്, വൈസ് പ്രസിഡന്റ് ശ്രീ സുരേഷ് ബാബു പറഞ്ഞു.

Advertisment