ഗാന്ധിജയന്തി ദിനത്തിൽ അങ്ങാടിപ്പുറം വില്ലേജ് പരിസരവും ബസ് സ്റ്റോപ്പുകളും ശുചീകരണ പ്രവർത്തനങ്ങളുമായി വെൽഫയർ പാർട്ടി

New Update
85

അങ്ങാടിപ്പുറം :രാഷ്ട്രപിതാവിന്റെ ജീവിതവും മരണവും പാഠപുസ്തകങ്ങളിൽ നിന്ന് പോലും മായ്ക്കപ്പെടുന്ന കാലത്ത് ഗാന്ധിജിയെ കുറിച്ച് നമുക്ക് ആവർത്തിച്ച് സംസാരിക്കാം.വെൽഫെയർ പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് കമ്മിറ്റി ഒക്ടോബർ 2 രാഷ്ട്രപിതാവ് ഗാന്ധിജിയുടെ 154 ജന്മദിനം മായ ഗാന്ധിജയന്തി ദിനത്തിൽ അങ്ങാടിപ്പുറം ടൗണിലെ ബസ്റ്റോപ്പുകളും, വില്ലേജ് ഓഫീസ് പരിസരവും ശുചീകരിച്ചു. ശുചീകരണ പ്രവർത്തനo വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി ഖാദർ അങ്ങാടിപ്പുറം ഉദ്ഘാടനം നിർവഹിച്ചു.

Advertisment

പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത്‌ പ്രസിഡണ്ടും  ടീം വെൽഫെയർ മലപ്പുറം ജില്ല വൈസ് ക്യാപ്റ്റൻ കൂടിയായ സൈതാലി വലമ്പൂരിന്റെ  നേതൃത്വത്തിൽ നടന്ന ശുചീകരണ പ്രവർത്തനത്തിന് പാർട്ടി പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ ഷമീർ അങ്ങാടിപ്പുറം, റഹ്മത്തുള്ള അരങ്ങത്ത്, അഹമ്മദ് സാദിഖ്, ഇക്ബാൽ കെ വി,അഷറഫ്, അബ്ദുൽ ഖാദർ, ഷാനവാസ്, മുജീബ് റഹ്മാൻ തുടങ്ങിയവർ നേതൃത്വം നൽകി..

Advertisment