മലപ്പുറം മഞ്ചേരിയിൽ എംഡിഎംഎ പിടികൂടിയ സംഭവത്തിൽ രണ്ട് പേർ കൂടി അറസ്റ്റിലായി. അരീക്കോട് സ്വദേശികളായ ബിൻഷാദ്, സജിൽ എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ മെയ് 30 ന് കൊളപ്പപറമ്പിൽ 14 ഗ്രാം എംഡിഎംഎ പിടികൂടിയ സംഭവത്തിൽ ഹനീഫ എന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്ന് രക്ഷപ്പെട്ട രണ്ട് പേർ ആണ് ഇപ്പോൾ പിടിയിലായ നാലകത്ത് ബിൻഷാദ്, ചാലിൽ തൊടി സജിൽ എന്നിവർ.