വെൽഫെയർ പാർട്ടി വടക്കാങ്ങര യൂണിറ്റ് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

New Update
pppp

വടക്കാങ്ങര : രാജ്യത്തിന്റെ 77 ആമത് സ്വാതന്ത്ര്യ ദിനം വെൽഫെയർ പാർട്ടി വടക്കാങ്ങര യൂണിറ്റ് ആഘോഷിച്ചു. വടക്കാങ്ങര അങ്ങാടിയിൽ പാർട്ടി ആസ്ഥാനത്ത് ആറാം വാർഡ് മെമ്പർ ഹബീബുള്ള പട്ടാക്കൽ പതാക ഉയർത്തി. സക്കീർ മാസ്റ്റർ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി.

Advertisment

'സമ്പൂർണ ശുചിത്വ ആറാം വാർഡ്' ലക്ഷ്യ പൂർത്തീകരണം കൈവരിച്ച ഹരിതകർമ്മ സേനാംഗങ്ങളായ ഷീബ പുന്നക്കാട്ടുവളപ്പിൽ, റസിയ പാലക്കൽ എന്നിവരെ വെൽഫെയർ പാർട്ടി ആദരിച്ചു. വാർഡ് മെമ്പർ ഉപഹാരം നൽകി.

വെൽഫെയർ പാർട്ടി വടക്കാങ്ങര യൂനിറ്റ് പ്രസിഡന്റ് സി.കെ സുധീർ, സെക്രട്ടറി നാസർ കിഴക്കേതിൽ, കെ ജാബിർ, കമാൽ പള്ളിയാലിൽ എന്നിവർ നേതൃത്വം നൽകി. പായസ വിതരണം നടത്തി.

Advertisment