പൊന്നാനി: അന്ത്യപ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മം കൊണ്ട് ചരിത്രപ്രധാനമായ റബീഉൽ അവ്വൽ സമാഗതമായിക്കൊണ്ടിരിക്കേ നാടെങ്ങും മീലാദ് പരിപാടികൾ സജീവമാകുന്നു. "പൊന്നാനി മൗലിദ്" എന്ന പേരിൽ സംഘടിപ്പിക്കുന്ന മീലാദാചാരണം വമ്പിച്ച വിജയമാക്കുന്നതിന് സ്വാഗതസംഘം രൂപവൽക്കരിച്ചു.
ചരിത്രപ്രസിദ്ധമായ പൊന്നാനി വലിയ ജുമുഅത്ത് പള്ളിയിൽ വെച്ച് സെപ്തംബർ 15നാണ് പൊന്നാനി മൗലിദ്. എസ് വൈ എസ് മലപ്പുറം വെസ്റ്റ് ജില്ല കമ്മിറ്റിക്ക് കീഴിൽ ജില്ലയിലെ നബിദിന പ്രോഗ്രാമുകൾക്ക് തുടക്കം കുറിക്കുന്നതായിരിക്കും പൊന്നാനി മൗലിദ്.
"പൊന്നാനി മൗലിദ്" സ്വാഗത സംഘം ഭാരവാഹികളായി ഇവരെ തിരഞ്ഞെടുത്തു: മുഖ്യരക്ഷാധികാരി - വി സൈദ് മുഹമ്മദ് തങ്ങൾ, ചെയർമാൻ - ഹാജി കെ എം മുഹമ്മദ് ഖാസിം കോയ, ജന. കൺവീനർ - സക്കീർ കടവ്
പൊന്നാനി മൗലിദ് സ്വാഗതസംഘം രൂപവൽക്കരണ സംഗമം വെസ്റ്റ് ജില്ല പ്രസിഡന്റ് സയ്യിദ് ജലാലുദ്ധീൻ ജീലാനി വൈലത്തൂർ ഉത്ഘാടനം ചെയ്തു. സയ്യിദ് സീതി കോയ തങ്ങൾ, കേരള ഹജ്ജ് കമ്മിറ്റി മെമ്പർ കെ എം മുഹമ്മദ് ഖാസിം കോയ, മുനീർ പാഴൂർ എന്നിവർ സംസാരിച്ചു. അശ്റഫ് ബാഖവി, അബ്ദുൽ ഗഫൂർ പയ്യ പുള്ളി, ഫഖ്റുദ്ധീൻ സഖാഫി, ഷിഹാബുദ്ധീൻ സഖാഫി, ഡേ:അബ്ദുറഹിമാൻ സഖാഫി, ഹമ്മാദ് സഖാഫി, സക്കീർ കടവ്, സിദ്ധിഖ് അൻവരി,ഷെമീർ വടക്കേപ്പുറം, ഉസ്മാൻ കാമിൽ സഖാഫി, യഹ് യ സഖാഫി, ഇസ്മാഈൽ അൻവരി തുടങ്ങിയവർ സംബന്ധിച്ചു.