ഒതായി (എടവണ്ണ): " ആദരവ് 23 " എന്ന പേരിൽ സംഘടിപ്പിച്ച "ആദരവ്23 " പരിപാടിയിൽ മുതിർന്ന പ്രവാസികളെയും കമ്മറ്റി നേരത്തെ നടത്തിയ ഓൺലൈൻ കലാപരിപാടികളിൽ പങ്കെടുത്ത കുട്ടികളെയും എസ് എസ് എൽ സി പ്ലസ് 2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും ആദരിച്ചു. രണ്ടു സെഷൻസ് ആയി നടന്ന പരിപാടിയിൽ വിവിധ വിഷയങ്ങളിൽ ചർച്ചയും വീഡിയോ പ്രദർശനവും ഖാദർ കെയുടെ നേതൃത്വത്തിൽ ഗാന സന്ധ്യയും അരങ്ങേറി.
അസോസിയേഷൻ മുതിർന്ന അംഗം ഇബ്രാഹിം ഹാജി എടപ്പറ്റ "ആദരവ് 23 " ഉത്‌ഘാടനം ചെയ്തു.സജീർ പി. കെ ആമുഖ പ്രഭാഷ ണം നടത്തി. കൊറോണ മഹാമാരി സമയത്ത് ഗൾഫിലേക്ക് മടങ്ങി പോകാൻ സാധിക്കാതെ നാട്ടിൽ കുടുങ്ങിയവരും മുൻ പ്രവാസികളുമായ മുന്നൂറോളം പേർക്ക് 1000 രൂപയുടെ കിറ്റും, മറ്റൊരു ക്യാറ്റഗറിയിൽ കിറ്റും ഒരു തുകയും കമ്മറ്റി നൽകിയതിന് താൻ സാക്ഷി ആണെന്ന് ഇബ്രാഹീം ഹാജി ഉത്‌ഘാടന പ്രസംഗത്തിൽ പറഞ്ഞു. നാട്ടിലെ പല ചാരിറ്റി പ്രവർത്തനങ്ങൾക്കും പ്രവാസികളുടെ സഹായം ചെറുതല്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കമ്മറ്റി രക്ഷാധികാരി പി വി മുഹമ്മദ് അഷ്‌റഫ് അദ്ധ്യക്ഷത വഹിച്ചു. ആഴ്ചകളോളം പ്രവർത്തകർ വീട് വീടാന്തരം പോയി ക്ഷണിച്ചത് കൊണ്ടാണ് ഇത്രയും ആളുകളെ സംഘടിപ്പിക്കാൻ സാധിച്ചത് എന്ന് അഷ്‌റഫ് അദ്ദേഹത്തിന്റെ അദ്ധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.
ഒതായി ചാത്തല്ലൂർ ഗ്ലോബൽ പ്രവാസി അസോസിയേഷൻ എന്ത്, എന്തിന് ? എന്ന വിഷയത്തിൽ നൗഷാദ് വി.പി സംസാരിച്ചു. വീഡിയോ പ്രദർശനവും നടന്നു. നിർധനരായ പ്രവാസികൾക്കുള്ള പെൻഷൻ തുക നൽകുന്ന ഫണ്ട് പി വി സാദിഖ് അമീർ എം കെ ക്ക് വിതരണം ചെയ്യുന്നതിന് വേണ്ടി ചടങ്ങിൽ നൽകി തുടക്കം കുറിച്ചു.
പരിപാടിയിൽ 70 വയസ് കഴിഞ്ഞ 16 ഓളം മുൻ പ്രവാസികളെ പൊന്നാട അണിയിച്ചാദരിച്ചു . സമൂഹത്തിലെ വിവിധ തുറകളിലുള്ള പ്രമുഖരായ മുൻ പ്രവാസികളും കമ്മറ്റി അംഗങ്ങളും ആദരിക്കൽ ചടങ്ങിൽ പങ്കെടുക്കുകയും ആശംസ അറിയിക്കുകയും ചെയ്തു. നൂറു കണക്കിന് പ്രവാസികളും മുൻ പ്രവാസികളും മാത്രം പങ്കെടുത്ത പരിപാടി ലൈവ് ആയും വിവിധ രാജ്യങ്ങളിൽ നിന്ന് നിരവധി ആളുകൾ വീക്ഷിക്കുന്നുണ്ടായിരുന്നു.
പരിപാടിയിൽ ഓൺലൈൻ ആയി കമ്മറ്റി പ്രസിഡണ്ട് സുൽഫീക്കർ ഒതായി, ജനറൽ സെക്രട്ടറി ഷാജിദ് ചൂണ്ടിയൻ, സെക്രട്ടറി അസ്‌കർ പള്ളിപറമ്പൻ എന്നിവർ ആശംസ അറിയിച്ചു. സ്വാഗത കമ്മറ്റി കൺവീനർ സുനീർ കെ പി നന്ദി പറയുകയും രണ്ടാം സെഷനിൽ ഉബൈദ് ചെമ്പകത്തിന്റെ ആമുഖ പ്രഭാഷണത്തോടെ ആരംഭിച്ച പരിപാടിയിൽ, ഒ സി ജി പി എക്ക് ഭാവിയിൽ ചെയ്യാൻ സാധിക്കുന്ന കാര്യങ്ങൾ, പ്രവാസികൾക്ക് ആരംഭിക്കാവുന്ന ബിസിനസ് തുടങ്ങിയ ചർച്ചകൾ നടന്നു. അഷ്‌റഫ് വി. ടി, റിയാസ് ടികെ എന്നിവർ ചർച്ച ഉത്‌ഘാടനം ചെയ്തു.
ഉമ്മർ ചെമ്മല, ഗഫൂർ പി. ലത്തീഫ് കമ്പളത്ത്, ഷൌക്കത്ത് കെ, വിശ്വനാഥൻ പി, യൂസുഫ്.യു, വാർഡ് മെമ്പർ ബാബു രാജ്, കുഞ്ഞ്മുഹമ്മദ് യു, തുടങ്ങിയവർ ചർച്ചയിൽ സംസാരിച്ചു. ജംഷീർ ഏറാടൻ,സജീർ കൂരിത്ത്, അര്ഷാദ് കെ സി, മുജീബ് സി ടി, റഷീദ്.പി.സി, മുനീർ ഒതായി. സക്കീർ കരിപ്പാലി, ഖാദർ കൈതറ, ഹാരിസ് ബാബു വി.പി, അയ്യൂബ് കെ.സി തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.