വെൽഫയർ പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റി 8 കേന്ദ്രങ്ങളിലായി പഠന ശില്പശാല സംഘടിപ്പിച്ചു

New Update
3

തിരുവനന്തപുരം: ഭിന്നശേഷി സംവരണം 4% ആയി ഉയർത്തിയപ്പോൾ മുസ്‌ലിം സമുദായത്തിനുണ്ടായ 2% സംവരണ നഷ്ടം നികത്താതെ പുതിയ ഉത്തരവ് പുറത്തിറക്കിയ സർക്കാർ നടപടി വഞ്ചനാപരമാണെന്നും ഒരു സമുദായത്തിനും നിലവിലെ സംവരണതോതിൽ നഷ്ടം വരാത്ത വിധം ഭിന്നശേഷി സംവരണം നടപ്പാക്കി പരിഹാരം കാണണമെന്നും വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി ഷംസീർ ഇബ്രാഹിം പറഞ്ഞു. 

Advertisment

2019 ൽ ഈ പ്രശ്നം നിയമസഭയിൽ ഉന്നയിക്കപ്പെട്ടപ്പോൾ അത് പരിഹരിക്കുമെന്ന് സർക്കാർ ഉറപ്പു നൽകിയിരുന്നു. അത് ലംഘിക്കപ്പെട്ടിരിക്കുകയാണ് ഇപ്പോൾ. ഭിന്നശേഷി സംവരണത്തോത് വർധിപ്പിച്ചത് സ്വാഗതാർഹമാണ്. അതേസമയം അത് നടപ്പിലാക്കുന്നത് സംവരണ സമുദായങ്ങളുടെ സംവരണാവകാശങ്ങളിൽ നഷ്ടം വരുത്തിക്കൊണ്ടാകുന്നത് അനീതിയാണ്. അത് പരിഹരിക്കാനുള്ള നടപടികൾ എത്രയും വേഗം കൈക്കൊള്ളണം.

വ്യത്യസ്തമായ പരിഹാര നിർദ്ദേശങ്ങൾ ഈ വിഷയത്തിൽ ഉയർന്നുവരുന്നുണ്ട്. ജനറൽ ടേണുകളിൽ നിന്ന് തന്നെ മുഴുവൻ ഭിന്നശേഷി സംവരണ ടേണുകൾ കണ്ടെത്തുക എന്നതാണ് അവയിലൊന്ന്. മറ്റൊന്ന്, നിലവിലെ 50:50 എന്ന സംവരണ രീതി പ്രകാരം ഭിന്നശേഷി ടേണുകളും നിശ്ചയിക്കുക എന്നതാണ്. എന്നാൽ എല്ലാ സംവരണസമുദായങ്ങളിൽ നിന്നും ഈ ടേണുകൾ കണ്ടെത്തണം.

വിദഗ്ധ കമ്മിറ്റിയെ നിശ്ചയിച്ച് നിർദ്ദേശങ്ങൾ സ്വീകരിക്കുകയും അതുപ്രകാരം ഒരുസമുദായത്തിനും നഷ്ടമുണ്ടാകാത്ത വിധം ഭിന്നശേഷി സംവരണം നീതിപൂർവമായി നടപ്പാക്കാനുള്ള നടപടികൾ എത്രയും വേഗം സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വെൽഫയർ പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റി ജില്ലയിൽ 8 കേന്ദ്രങ്ങളിലായി നടത്തിയ പഠന ശില്പശാല പൊന്നാനിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 വെൽഫെയർ പാർട്ടി ദേശീയ വൈസ് പ്രസിഡണ്ട് ഹമീദ് വാണിയമ്പലം, സംസ്ഥാന സെക്രട്ടറി ഡോ. അൻസാർ അബൂബക്കർ, ജില്ലാ പ്രസിഡണ്ട് നാസർ കീഴ്പറമ്പ്, കെ.വി.സഫീർ ഷാ, അസ്‌ലം ചെറുവാടി, കെ.കെ അശറഫ്, അബു ഫൈസൽ, ആലത്തിയൂർ, മുനീബ് കാരക്കുന്ന്, വഹാബ് വെട്ടം, കെ കെ  ഷാജഹാൻ, ഉമൈറ തൃശ്ശൂർ, കെ സി  നാസർ, ശാക്കിർ പുലാപ്പറ്റ, സ്വാലിഹ് കൊടപ്പന, കൃഷ്ണൻ കുനിയിൽ, അശറഫലി കട്ടുപ്പാറ, സുഭദ്ര വണ്ടൂർ, ആരിഫ് ചൂണ്ടയിൽ, നൗഷാദ് ചുള്ളിയൻ, ഇബ്രാഹിം കുട്ടി മംഗലം, രജിത മഞ്ചേരി, ഖാദർ അങ്ങാടിപ്പുറം, ബിന്ദു പരമേശ്വരൻ, ഹംസ വെന്നിയൂർ, കെ.ടി അസീസ്, മുഹമ്മദ് പൊന്നാനി, ഖമറുദ്ദീൻ എടപ്പാൾ, ഹസീന വഹാബ്, ശരീഫ് മൊറയൂർ, മൊയ്തീൻ കുട്ടി മാസ്റ്റർ, ഫാറൂഖ് കെ പി , അബ്ദുല്ല കോയ തങ്ങൾ, ഹമീദ് മാസ്റ്റർ വേങ്ങര, മൊയ്തീൻ കുട്ടി മാസ്റ്റർ തുടങ്ങി സംസ്ഥാന ജില്ലാ നേതാക്കൾ വിവിധയിടങ്ങളിൽ വിഷയം അവതരിപ്പിച്ച് സംസാരിച്ചു.

Advertisment