/sathyam/media/media_files/ft1Dn2GGwMyhoiULWrc9.jpeg)
പൊന്നാനി: ജൂൺ മധ്യത്തിൽ അരങ്ങേറുന്ന അടുത്ത വിശുദ്ധ ഹജ്ജിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിശ്വാസികളെ സഹായിക്കാനായി സംസ്ഥാനത്തുടനീളം ഹജ്ജ് തീർത്ഥാടക സേവന കേന്ദ്രങ്ങൾ തുറക്കുമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം ഉസ്താദ് കെ എം മുഹമ്മദ് ഖാസിം കോയ പറഞ്ഞു. വിപുലമായ ഒരുക്കങ്ങളാണ് അടുത്ത ഹജ്ജിനൊടനുബന്ധിച്ചും ആവിഷ്കരിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. പൊന്നാനിയിൽ ഹജ്ജ് സേവന കേന്ദ്രത്തിന്റെ പ്രവർത്തനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു ഖാസിം കോയ.
പൊന്നാനി, തവനൂർ എന്നീ നിയോജകമണ്ഡലങ്ങളിൽ നിന്നുള്ള ഹജ്ജ് അപേക്ഷകരെ സഹായിക്കാനാണ് പൊന്നാനി ബസ് സ്ഥാൻഡ് പരിസരത്തുള്ള ഇൻസ്പയർ ക്യാംപസിൽ ആരംഭിച്ചിട്ടുള്ള കേന്ദ്രം. ഹജ്ജ് ഓൺലൈൻ അപേക്ഷാ കേന്ദ്രമായും ഹജ്ജുമായി ബന്ധപ്പെട്ട മാർഗ്ഗരേഖകൾ, നിർദേശങ്ങൾ എന്നിവ ആവശ്യക്കാർക്ക് നൽകുന്ന ഇടമായും ഹജ്ജ് സേവന കേന്ദ്രം പ്രവർത്തിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
ഹജ്ജ് അപേക്ഷകനിൽ നിന്ന് പാസ്പോര്ട്ട് തുടങ്ങിയ രേഖകൾ സ്വീകരിച്ചു കൊണ്ടായിരുന്നു സേവന കേന്ദ്രത്തിന്റെ ഉദ്‌ഘാടനം. ട്രെയിനർമാരയ മുഹമ്മദ് നസീർ, എ പി എം ബഷീർ, പി പി ജമാലുദ്ധീൻ, എം നൗഷാദ്, സൈതലവി, നഗരസഭ കൗൺസിലർ കെ സവാദ് എന്നിവർ സംസാരിച്ചു.
9946088203, 9037349091 എന്നീ നമ്പറുകളിൽ പൊന്നാനിയിലെ ഹജ്ജ് സേവന കേന്ദ്രവുമായി ബന്ധപ്പെടാം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us