കേന്ദ്ര സർക്കാരിൻ്റെ വിനാശകരമായ നയങ്ങൾക്കും കർഷക വിരുദ്ധവുമായ നടപടികൾക്കുമെതിരെ കർഷക തൊഴിലാളി സംയുക്ത മലപ്പുറം ജില്ലാ സമിതി ധർണ്ണ നടത്തി

New Update
1

മലപ്പുറം: കേന്ദ്ര ബി.ജെ.പി സർക്കാരിൻ്റെ വിനാശകരമായ നയങ്ങൾക്കും തൊഴിലാളി ദ്രോഹവും കർഷക വിരുദ്ധവുമായ നടപടികൾക്കുമെതിരെ തൊഴിലാളി,കർഷക,കർഷക തൊഴിലാളി സംയുക്ത ജില്ലാ സമിതിയുടെ നേതൃത്വത്തിൽ ധർണ്ണ നടത്തി. 

Advertisment

കർഷകരുടെ കട ബാധ്യത എഴുതി തള്ളുക, സ്വാമിനാഥൻ കമ്മീഷൻ നിശ്ചയിച്ച താങ്ങുവില നൽകുക,തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക,കർഷക സമരത്തിൻ്റെ ഭാഗമായി ഉണ്ടാക്കിയ ഒത്തു തീർപ്പ് വ്യവസ്ഥകൾ നടപ്പിലാക്കുക,മിനിമം വേതനം 26000 രൂപയക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു രാജ്യ വ്യാപകമായി തൊഴിലാളി,കർഷക സമിതി ആഹ്വാനം ചെയ്ത രാജ്ഭവൻ മഹാധർണക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ധർണ്ണ സംഘടിപ്പിച്ചത്. 

ധർണ്ണ എസ്. ടി യു സംസ്ഥാന പ്രസിഡൻ്റ് അഡ്വ എം റഹ്മത്തുല്ല ഉൽഘാടനം ചെയ്തു.കേന്ദ്രസർക്കാർ മുന്നോട്ടുവെക്കുന്ന വർഗീയ, കോർപ്പറേറ്റ് അജൻഡകൾ രാജ്യത്തെ തകർക്കുമെന്ന് അദ്ദേഹം പറഞ്ഞു.തൊഴിലാളികളും കർഷകരും സംയുക്തമായി നടത്തുന്ന പ്രക്ഷോഭത്തിലൂടെ മാത്രമേ രാജ്യത്തെ തിരിച്ചുകൊണ്ടുവരാൻ സാധിക്കൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വി.എം ഷൗക്കത്ത് അധ്യക്ഷത വഹിച്ചു. എസ്. ടി യു ജില്ലാ പ്രസിഡൻ്റ് വി. എ കെ തങ്ങൾ,സി.ഐ. ടി യു ജില്ലാ സെക്രട്ടറി വി.പി സകരിയ്യ,എ.പ്രഭാകരൻ,എം.പി അലവി, കൂട്ടായി ബഷീർ,വി.ശശികുമാർ,എം.ഉമ്മർ മാസ്റ്റർ,സി.മുഹമ്മദ് റാഫി, ജുനൈദ് പരവക്കൽ,അടോട്ട് ചന്ദ്രൻ,മൻസൂർ എന്ന കുഞ്ഞിപ്പു,ഹംസ പാപ്പിനിശ്ശേരി,അലി മൊറയൂർ,ശിവൻ വിളയിൽ സംസാരിച്ചു.

Advertisment