ചികിത്സാധനസഹായ പദ്ധതിയിലൂടെ 75 പേര്‍ക്ക് ആശ്വാസമേകി മണപ്പുറം ഫൗണ്ടേഷന്‍

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update
manappuram  scheme

തൃശൂര്‍: സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ രോഗബാധിതരെ സഹായിക്കുന്നതിനായി നടത്തി വരുന്ന ചികിത്സാധനസഹായ പദ്ധതിയിലൂടെ 75 പേര്‍ക്ക് ആശ്വാസമേകി മണപ്പുറം ഫൗണ്ടേഷന്‍.

Advertisment

 തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെസി പ്രസാദ് പരിപാടി ഉദ്ഘാടനം ചെയ്തു. സാമൂഹിക പ്രതിബദ്ധതാ പദ്ധതികളുടെ ഭാഗമായി പദ്ധതി പ്രകാരം നാലര ലക്ഷത്തോളം രൂപയുടെ ചെക്കുകളാണ് പരിപാടിയില്‍ വിതരണം ചെയ്തത്.


മണപ്പുറം ഫൗണ്ടേഷന്‍ സിഇഒ ജോര്‍ജ് ഡി.ദാസ് അധ്യക്ഷനായ പരിപാടിയില്‍ മാകെയര്‍ ബിസിനസ് ഹെഡ് ബിജു ടി.സി, മണപ്പുറം ഫൗണ്ടേഷന്‍ സിഎസ്ആര്‍ ഹെഡ് ശില്‍പ ട്രീസ സെബാസ്റ്റിയന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

Advertisment