/sathyam/media/media_files/2026/02/09/mangrove-clam-2-2026-02-09-18-46-35.jpg)
കൊച്ചി: കണ്ടൽ കക്കയെ ഹാച്ചറിയിൽ കൃത്രിമമായി പ്രജനനം നടത്തുന്നതിൽ വിജയിച്ച് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആർ.ഐ). ലഭ്യത കുറഞ്ഞുവരുന്ന ഈ കക്ക വർഗ്ഗത്തെ സംരക്ഷിക്കുന്നതിനും കൃഷിയിലൂടെ തീരദേശവാസികൾക്ക് പുതിയ വരുമാനമാർഗ്ഗം ഒരുക്കുന്നതിനും വഴിതുറക്കുന്നതാണ് ഈ ശാസ്ത്രീയ നേട്ടം.
/filters:format(webp)/sathyam/media/media_files/2026/02/09/mangrove-clam-2026-02-09-18-47-04.jpg)
സി.എം.എഫ്.ആർ.ഐയിലെ മാരികൾച്ചർ വിഭാഗം ശാസ്ത്രജ്ഞരാണ് ജിലോയ്‌ന ഇറോസ എന്ന ശാസ്ത്രനാമമുള്ള കക്കയുടെ വിത്തുൽപാദന സാങ്കേതികവിദ്യ വികസിപ്പിച്ചത്. കണ്ടൽക്കാടുകളിലും കായലോരങ്ങളിലും കണ്ടുവരുന്ന സുപ്രധാനമായ കക്ക ഇനമാണിത്. സംസ്ഥാനത്ത് വടക്കൻ കേരളത്തിലാണ് ഇവയെ കൂടുതലായി കാണപ്പെടുന്നത്. എന്നാൽ പലവിധ വെല്ലുവിളികൾ കാരണം ഇവയുടെ ലഭ്യത കുറഞ്ഞുവരികയാണ്. പോഷകഗുണമേറിയ വിഭവമായാണ് കണക്കാക്കപ്പെടുന്നത്.
അനിയന്ത്രിതമായ കക്ക വാരൽ, മലിനീകരണം, കണ്ടൽക്കാടുകളുടെ നാശം എന്നിവ ഇവ കുറയുന്നതിനുള്ള കാരണമാകുന്നുണ്ട്. പുതിയ സാങ്കേതികവിദ്യ വഴി ഉൽപ്പാദിപ്പിക്കുന്ന കക്ക കുഞ്ഞുങ്ങളെ കണ്ടൽ വനങ്ങളിൽ നിക്ഷേപിക്കുന്നതിലൂടെ വംശനാശഭീഷണി ഒഴിവാക്കാനും ഉൽപാദനം കൂട്ടാൻ വഴിയൊരുക്കുമെന്നാണ് ്പ്രതീക്ഷ.
/filters:format(webp)/sathyam/media/media_files/2026/02/09/photo-mangrove-clam-2026-02-09-18-47-34.jpeg)
കൂടാതെ, കുറഞ്ഞ ചെലവിൽ ഇവയെ വളർത്തിയെടുക്കാനുള്ള കൃഷിരീതികൾ വികസിപ്പിക്കുന്നതോടെ തീരദേശവാസികൾക്കും മത്സ്യത്തൊഴിലാളികൾക്കും സുസ്ഥിരമായ ഉപജീവനമാർഗ്ഗവും ഉറപ്പാക്കാൻ സാധിക്കും. അതിജീവനം വർദ്ധിപ്പിച്ച് വൻതോതിൽ വിത്തുൽപ്പാദനം നടത്തുന്നതിനുമുള്ള ശ്രമങ്ങൾ സി.എം.എഫ്.ആർ.ഐയിൽ പുരോഗമിക്കുകയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us