കൊച്ചി: ലോക തണ്ണീർത്തട സംരക്ഷണദിനത്തോട് അനുബന്ധിച്ച് അപ്പോളോ ടയർസ് ജീവനക്കാരും മാലിയൻങ്കര എസ് എൻ എം കോളേജിലെ എൻ എസ് എസ് വോളിന്റിയേഴ്‌സും ചേർന്ന് മാലിപ്പുറം കണ്ടൽപാർക്ക് പരിസരത്ത് കണ്ടൽ വൃക്ഷതൈകൾ നട്ടു.
ഒപ്പം, കൊച്ചിൻ കോളേജിലെ 200 വിദ്യാർത്ഥികൾക്കായി അവബോധവർധന ശില്പശാലയും തണ്ണീർത്തട സംരക്ഷണദിനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ചു. 1971-ൽ സ്ഥാപിതമായ റാംസർ കൺവെൻഷൻ സ്മരണാർത്ഥം ആചരിക്കുന്ന ലോക തണ്ണീർത്തട സംരക്ഷണദിനത്തിലൂടെ, ജൈവവൈവിധ്യ സംരക്ഷണത്തിന് കണ്ടൽ കാടുകൾക്ക് പരിസ്ഥിതിയിലുള്ള അനിവാര്യമായ പങ്കിനെക്കുറിച്ച് സമൂഹത്തിൽ അവബോധം വളർത്തുകയായിരുന്നു ലക്ഷ്യം.
പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചുള്ള ശില്പശാലകളും വൃക്ഷത്തൈ നട്ടുപിടിപ്പിക്കൽ പദ്ധതികളും വളരെ പ്രധാന്യമുള്ളവയാണെന്ന് പ്രീമിയർ ടയേഴ്സ് ലിമിറ്റഡിന്റെ ഇൻഡിപെൻഡന്റ് ഡയറക്ടർ സോണാലി സെൻ ചൂണ്ടിക്കാട്ടി.
/sathyam/media/media_files/2025/02/03/t7vhWfvWeH6AsdK0sk0t.jpg)
വൃക്ഷത്തൈ നട്ട് അവബോധവർധന ശില്പശാലയിൽ അപ്പോളോ ടയേഴ്സിന്റെ കേരള യൂണിറ്റ് ഹെഡ് ജോർജ്ജ് ഉമ്മൻ, സസ്റ്റൈനബിലിറ്റി & സിഎസ്‌ആർ തലവൻ രിനികാ ഗ്രോവർ, മത്സ്യഫെഡിന്റെ ബോർഡ് അംഗങ്ങൾ എന്നിവരുൾപ്പെടെ നിരവധി പ്രമുഖരും പങ്കെടുത്തു.