ബഹുമുഖ മേഖലയിൽ അസാമാന്യ നേട്ടങ്ങൾ കൈവരിച്ച പ്രതിഭകളെ ആദരിച്ച്, മണ്ണാർക്കാട് ലയൺസ് ക്ലബ്ബിന്റെ കലാഭിവന്ദനം-2025

New Update
IMG-20250912-WA0670
മണ്ണാർക്കാട്: കല,സേവനം,സാമൂഹികം എന്നീ ബഹുമുഖ മേഖലയിൽ അസാമാന്യ നേട്ടങ്ങൾ കൈവരിച്ച വ്യക്തികളെ ആദരിക്കുന്നതിന് ലയൺസ് ക്ലബ്ബ് മണ്ണാർക്കാട് സംഘടിപ്പിച്ച  കലാഭിവന്ദനം-2025 കലാസാമൂഹ്യ സാംസ്കാരിക വൈജ്ഞാനിക രംഗത്തെ പ്രമുഖരുടെ ഒത്തുചേരലായി.
Advertisment
നെല്ലിപ്പുഴ പാലാട്ട് റസിഡൻസിയിൽ നടത്തിയ പരിപാടി പ്രൗഢമായി. ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവ് പി.മോഹൻദാസ്,രാഷ്ട്രപതിയിൽ നിന്ന് പോലീസ് മെഡൽ നേടിയ എസ് പി ഫിറോസ്.എം ഷഫീക്ക് കേരളകൗമുദി അവാർഡ് ജേതാവ് ഡോ.ഷിബു,സംസ്ഥാന അധ്യാപക അവാർഡ് നേടിയ ഗിരീഷ് മാഷ്, മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ജേതാക്കളായ ബിജുമോൻ.പി.വി,ഷാഫി എം.സി,ഫോറസ്റ്റ് മെഡൽ നേടിയ സി.സുരേഷ് ബാബു തുടങ്ങിയവരെ ആദരിച്ചു. മാധ്യമ രംഗത്ത് രണ്ടു പതിറ്റാണ്ട് പിന്നിട്ടവരെയും,ബിസിനസ് രംഗത്ത്, മികവുറ്റ ലയൺസ് ക്ലബ്ബ് മെമ്പർമാരെയും ചടങ്ങിൽ ആദരിച്ചു.
 എംഎൽഎ എൻ.ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് സാംസൺ മാസ്റ്റർ അധ്യക്ഷനായി.
ആലങ്കോട് ലീലാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.കെടിഡിസി ചെയർമാൻ പി കെ ശശി,നഗരസഭ ചെയർമാൻ സി.മുഹമ്മദ് ബഷീർ, നഗരസഭ പ്രതിപക്ഷ നേതാവ് ടി.ആർ സെബാസ്റ്റ്യൻ,ലയൺസ് ക്ലബ്ബ് ഡിസ്ട്രിക്റ്റ് ഗവർണർ ടി ജയകൃഷ്ണൻ,ലയൺസ് സോൺ ചെയർമാൻ ഷൈജു ചിറയിൽ, സുബ്രഹ്മണ്യൻ പി എം ,ജോസഫ് വി.ജെ തുടങ്ങി ഒട്ടേറെ വ്യക്തിത്വങ്ങൾ പരിപാടിയിൽ പങ്കെടുത്തു.
ജനക്ഷേമം,സാമൂഹ്യസേവനം തുടങ്ങിയ രംഗങ്ങളിൽ ജാതി മത രാഷ്ട്രീയ ചിന്തകൾക്കതീതമായി മനുഷ്യനെ മാത്രം മുന്നിൽ കണ്ടുകൊണ്ട് സേവനം മുഖമുദ്രയാക്കി പ്രവർത്തിക്കുന്ന അന്തർദേശീയ പ്രസ്ഥാനമാണ് ലയൺസ്.നല്ല സമർപ്പണവും പരിശ്രമവും പ്രതിഭയും അടിസ്ഥാനമാക്കി ലയൺസ് ഉന്നതപുരസ്‌കാരങ്ങള്‍ നൽകി ആദരിക്കുമ്പോള്‍ എന്തുകൊണ്ടും അത് മാതൃകാപരമാണെന്ന് പ്രസംഗകർ പറഞ്ഞു.പരിപാടിയുടെ വിജയത്തിന് പിന്തുണയും സഹകരണവും നൽകിയതിന് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.
  മണ്ണാർക്കാട് പാലിയേറ്റീവ് കെയറിന്റെ സാന്ത്വന പ്രവർത്തനങ്ങൾക്ക്  ധനസഹായം നൽകി.മണ്ണാർക്കാട് എഎൽപി സ്കൂളിലെ കുട്ടികൾ ഗാനാലാപനം നടത്തി.
    പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഡോ.ഷിബു സ്വാഗതവും, റെജിമോൻ ജോസഫ് നന്ദിയും പറഞ്ഞു
Advertisment