ചങ്ങനാശേരി: ചങ്ങനാശേരി ആര്‍ച്ചു ബിഷപ് മാര്‍ തോമസ് തറയില്‍ പരുക്കേറ്റു ചികിത്സയില്‍ കഴിയുന്ന എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരെ പെരുന്ന എന്‍.എസ്.എസ് ആശുപത്രിയില്‍ സന്ദര്‍ശിച്ചു. ഇന്നു രാവിലെയാണ് ആര്‍ച്ചു ബിഷപ് ആശുപത്രിയില്‍ സന്ദര്‍ശിച്ചത്.
ചികിത്സാ വിവരങ്ങള്‍ അന്വേഷിച്ച ആര്‍ച്ച് ബിഷപ്പ് വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചു. അതിരൂപതാ മുഖ്യ വികാരി ജനറാള്‍ മോണ്‍. ആന്റണി ഏത്തക്കാട്ട്, മറ്റു വൈദികര്‍ എന്നിവര്‍ ബിഷപ്പിനൊപ്പം ഉണ്ടായിരുന്നു.
കോട്ടയം ഭാരത് ഹോസ്പിറ്റലില്‍ ശസ്ത്രക്രിയക്കു ശേഷമാണു ജി. സുകുമാരന്‍ നായരെ തുടര്‍ പരിശോധനയ്ക്കും ചികിത്സക്കുമായി മെഡിക്കല്‍ മിഷനില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി വി.എന്‍ വാസവനും ജി. സുകുമാരന്‍ നായരെ ആശുപത്രിയില്‍ എത്തി സന്ദര്‍ശിച്ചിരുന്നു.