മരങ്ങാട്ടുപള്ളി ഗ്രാമപഞ്ചായത്ത് "കാർഷികോത്സവ് 2025" സെപ്റ്റംബർ 8,9,10,11 തീയതികളിൽ

New Update
karshikolsavam njm

കോട്ടയം : മരങ്ങാട്ടുപള്ളി ഗ്രാമപഞ്ചായത്ത് "കാർഷികോത്സവ് 2025" സെപ്റ്റംബർ 8,9,10,11 തീയതികളിൽ മരങ്ങാട്ടുപിള്ളി സെന്റ്റ് ഫ്രാൻസീസ് അസ്സീസി പാരീഷ് ഹാളിൽ നടക്കും.

Advertisment

വിളംബര റാലി, കർഷക അവാർഡ് വിതരണം, ജില്ലാതല കാർഷിക ക്വിസ്, കർഷക സെമിനാർ, വിള മത്സരവും പ്രദർശനവും, വിദ്യാർത്ഥികൾക്കും കർഷകർക്കുമുള്ള ക്വിസ് മത്സരങ്ങൾ. വിവിധ കലാപരിപാടികൾ, വൈവിധ്യമാർന്ന പ്രദർശന വിപണനമേള, പുരാവസ്‌തു പ്രദർശനം, ചേറ്റിലോട്ടം, ഞാറുനടിൽ മത്സരം, കുടവയർ മത്സരം, മുതിർന്ന കർഷക സംഗമം, കിടാരി, നാടൻ പശു മത്സരം, സാംസ്‌കാരിക ഘോഷയാത്ര ,അടുക്കളത്തോട്ട മത്സരം, സൗജന്യ പച്ചക്കറി വിതരണം, വിവിധ കലാ-കായിക മത്സരങ്ങൾ. സൗഹൃദ വടംവലി, സമ്മാനക്കുപ്പൺ നറുക്കെടുപ്പ്. വിവിധ മേഖലകളിലെ പ്രമുഖർ പങ്കെടുക്കുന്നു. 

ജോസ് കെ മാണി എംപി, ഫ്രാൻസിസ് ജോർജ് എംപി, അഡ്വ മോൻസ് ജോസഫ് എംഎൽഎ,കളക്ടർ ചേതൻ കുമാർ മീണ, കോട്ടയം എസ്പി ഷാഹുൽഹമീദ്, പ്രശസ്ത സിനിമാതാരം അനൂപ് ചന്ദ്രൻ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബില്‍ജി ഇമ്മാനുവൽ, പാലാ ഡിവൈഎസ്പിസദൻ, മണ്ണക്കനാട് ചർച്ചു  വികാരി റവ.ഫാദർ തോമസ് പഴവക്കാട്ടിൽ, റവ.ഫാദർ ജോസഫ് തയ്യിൽ, വിവിധ  കർഷകർ, കൃഷി വകുപ്പ് ഡിപ്പാർട്ട്മെന്റിലെ ഉദ്യോഗസ്ഥർ, വിവിധ ബ്ലോക്ക്,പഞ്ചായത്ത് തല മെമ്പർമാർ,സഹകരണ ബാങ്ക് പ്രസിഡണ്ട്മാർ, വിവിധ രാഷ്ട്രീയ ജന നേതാക്കൾ  ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബെൽജി ഇമ്മാനുവൽ, മനു കൃഷ്ണൻ, റോബിൻ കല്ലോലിൻ, സാബു അഗസ്റ്റിൻ,ഉഷാരാജു എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.

Advertisment