വികസന പ്രവർത്തനങ്ങളുമായി മരങ്ങാട്ടുപിളളി ആയുഷ് ഹോമിയോപ്പതി കേന്ദ്രം

New Update
marangattupalli homeo

കോട്ടയം: മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിലെ നവീകരിച്ച ആയുഷ് ഹോമിയോപ്പതി ആരോഗ്യകേന്ദ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബെൽജി ഇമ്മാനുവൽ ഉദ്ഘാടനം ചെയ്തു. 14,680,00 രൂപ ചെലവഴിച്ചാണ് ആശുപത്രിയിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തിയത്. ശീതികരിച്ച മുറി, സി.സി.ടി.വി, ഫർണിച്ചർ, ലാപ്‌ടോപ്, പ്രിന്റർ, സ്‌കാനർ, മെഡിക്കൽ ഉപകരണങ്ങൾ, ഇൻവർട്ടർ എന്നിവ സജ്ജമാക്കിയിട്ടുണ്ട്.

Advertisment

2023-24, 2024- 25 വാർഷിക പദ്ധതികളിൽ ഉൾപ്പെടുത്തിയാണ് പ്രവർത്തനങ്ങൾ നടത്തിയത്.  ഗ്രാമപഞ്ചായത്ത് പദ്ധതിവിഹിതം, തനത് ഫണ്ട്, എച്ച്.എം.സി. ഫണ്ട്, കേന്ദ്ര ഫണ്ട് എന്നിവ വിനിയോഗിച്ചാണ് ആയുഷ് ഹോമിയോപ്പതി ആരോഗ്യകേന്ദ്രം നവീകരിച്ചത്.


ഗ്രാമപഞ്ചായത്ത് പദ്ധതിവിഹിതമായി 11,90,000 രൂപയും തനത് ഫണ്ടായി 40,000 രൂപയും എച്ച്.എം.സി. ഫണ്ടായി 38,000 രൂപയും കേന്ദ്ര ഫണ്ടായി 2,00,000 രൂപയുമാണ് വിനിയോഗിച്ചത്.  മരങ്ങാട്ടുപിളളി ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുളള ടാക്‌സി സ്റ്റാൻഡിനു സമീപമാണ്  ആയുഷ് ഹോമിയോപ്പതി കേന്ദ്രം പ്രവർത്തിച്ചു വരുന്നത്.


ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ സിറിയക്ക് മാത്യു അധ്യക്ഷനായി. വൈസ് പ്രസിഡന്റ് ഉഷാ രാജു, ഗ്രാമപഞ്ചായത്തംഗങ്ങളായ ജാൻസി ടോജോ, എം.എൻ. സന്തോഷ് കുമാർ, നിർമലാ ദിവാകരൻ,  ലിസി ജോയ്, സാബു അഗസ്റ്റിൻ, സെക്രട്ടറി ശ്രീകുമാർ എസ്. കൈമൾ, മെഡിക്കൽ ഓഫീസർ ഡോ. ചിന്തു തോമസ് എന്നിവർ  പങ്കെടുത്തു.

Advertisment