/sathyam/media/media_files/2025/12/28/4a0afb47-2d19-472e-a419-7d45f648e5d4-2025-12-28-17-39-52.jpg)
മരങ്ങാട്ടുപിള്ളി: മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തേയ്ക്ക് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ട ഗ്രേസിക്കുട്ടി എബ്രഹാമിന്‍റെ സത്യപ്രതിജ്ഞക്കു ശേഷം ലഭിച്ച ആദ്യ നിവേദനം മാലിന്യ നീക്കം സംബന്ധിച്ചുള്ളതാണ്. പഞ്ചായത്ത് ഓഫീസിനു മുന്‍ഭാഗത്തു ടൗണില്‍ തന്നെ `മാലിന്യ മുക്തം നവകേരളം' പരിപാടിയുടെ ഭാഗമായി സ്ഥാപിച്ചിട്ടുള്ള ജെെവ-പ്ളാസ്റ്റിക്ക് മാലിന്യ ശേഖരണ ബിന്നുകള്‍ നിറഞ്ഞു കവിഞ്ഞിട്ട് മാസങ്ങള്‍ പിന്നിട്ടു. \
/filters:format(webp)/sathyam/media/media_files/2025/12/28/687d0acf-bb27-4d7a-abaf-96afe79f3f4e-2025-12-28-17-40-56.jpg)
തുടര്‍ന്നുള്ള മാലിന്യങ്ങള്‍ ബിന്നിനു ചുറ്റും കുമിഞ്ഞു കൂടിയിട്ടും ആവ നീക്കം ചെയ്യാത്തതിനാല്‍ പൊതുജനങ്ങളും സമീപത്തെ വ്യാപാരികളും ഏറെ ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യത്തില്‍, പല പൊതു കേന്ദ്രങ്ങളിലുമുള്ള ഇത്തരം മാലിന്യങ്ങള്‍ അടിയന്തിരമായി നീക്കം ചെയ്ത് `മാലിന്യ മുക്ത' പദ്ധതിയുടെ ലക്ഷ്യം പ്രാവര്‍ത്തികമാക്കണമെന്ന് എ.എസ്.ചന്ദ്രമോഹനന്‍ ,കെ.ഡി.ബിനീഷ്, കെ.എസ്.അജിത്ത് എന്നിവര്‍ ചേര്‍ന്ന് നല്‍കിയ പ്രഥമ നിവേദനത്തില്‍ ആവശ്യപ്പെട്ടു.
/filters:format(webp)/sathyam/media/media_files/2025/12/28/marangattupalli-2025-12-28-17-41-13.jpg)
വിഷയത്തില്‍ അടിയന്തിരമായി ഇടപെട്ട് പരിഹാരമുണ്ടാക്കുമെന്ന് പ്രസിഡന്‍റ് ഗ്രേസിക്കുട്ടിയും വെെ. പ്രസിഡന്‍റ് സബിന്‍ലാല്‍ ബാബുവും പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us