/sathyam/media/media_files/2025/11/05/16856126-ce05-4afa-8c35-093fea01f8d5-2025-11-05-20-52-21.jpg)
മലമ്പുഴ: ഗ്രാമ പഞ്ചായത്തിലെ അഴിമതിക്കും കെടുകാര്യസ്ഥതക്കും വികസനമുരടിപ്പിനുമെതിരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് മലമ്പുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി. മന്തക്കാടുനിന്നും ആരംഭിച്ച മാർച്ച് പഞ്ചായത്ത് ഓഫീസിനു മുമ്പിൽ എത്തിയതിനു ശേഷമുള്ള ധർണ്ണ ജില്ലാ കോൺഗ്രസ് അധ്യക്ഷൻ എ. തങ്കപ്പൻ ധർണ ഉദ്ഘാടനം ചെയ്തു.
മണ്ഡലം കോൺഗ്രസ് പ്രഡിഡൻ്റ് എ .ഷിജു അധ്യക്ഷനായി. യൂത്ത് കോൺഗ്രസ് സംസ്ഥാനസെക്രട്ടറി ഒ.ക്കെ ഫാറൂഖ്, യുത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി വിനോദ് ചെറാട്,ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് പി കെ വാസു.ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻറ് മാരായ എം സി സജീവൻ,കെ കെ വേലായുധൻ,കെ കെ സോമി ബ്ലോക്ക് സെക്രട്ടറി മാരായ പി എസ് ശ്രീകുമാർ, എ.ഉണ്ണികൃഷ്ണൻ , പഞ്ചായത്ത് മെമ്പർമാരായ എസ് ഹേമലത. ലീല ശശി,യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എം. ഷിജുമോൻ,മണ്ഡലം കോൺഗ്രസ് ഭാരവാഹികളായ നാച്ചി മുത്തു , ഏ.മായൻ, ശ്രീജിത്ത് ചെറാട്,വേണുഗോപാൽ, തുടങ്ങിയവർ പ്രസംഗിച്ചു എ.ശിവദാസ് സ്വാഗതവും .ബാബു ജേക്കബ് നന്ദി പറഞ്ഞു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us