മരിയൻ തീർത്ഥാടന പള്ളിയിൽ തിരുന്നാൾ കൊടിയേറി; തിരുന്നാൾ ആഘോഷങ്ങൾ തിങ്കളാഴ്ച സമാപിക്കും

New Update
Church flagged

മണ്ണാർക്കാട്: കരിമ്പ നിർമലഗിരി സെന്റ് മേരിസ് മലങ്കര സുറിയാനി കത്തോലിക്കാ തീർത്ഥാടന ദൈവാലയത്തിലെ 2025-ലെ തിരുന്നാൾ കൊടിയേറ്റത്തോടെ ആരംഭിച്ചു.തിരുന്നാൾ ആഘോഷങ്ങൾ ജനുവരി 13 തിങ്കളാഴ്ച സമാപിക്കും.

Advertisment

തിരുന്നാളിനോടനുബന്ധിച്ച് നടന്ന സൺഡേസ്കൂൾ, ഭക്ത സംഘടനകളുടെ വാർഷികാഘോഷ പരിപാടി റവ.വിൽസൺ വർഗീസ് ഉദ്ഘാടനം ചെയ്തു.പള്ളി വികാരി റവ.ഫാ.ഐസക് കോച്ചേരി ആമുഖ ഭാഷണം നടത്തി.


റവ.സി. ലിറ്റിൽ ഫ്ലവർ,സൺഡേ സ്കൂൾ ഹെഡ്മാസ്റ്റർ വി.വി.സ്കറിയ വള്ളിക്കാട്ടിൽ,ഇടവക ട്രസ്റ്റി സജീവ് ജോർജ് എന്നിവർ പ്രസംഗിച്ചു.

പ്രധാന ചടങ്ങുകൾ ജനുവരി 12,ഞായറാഴ്ച വൈകിട്ട് 4.30 മുതൽ വി. കുർബ്ബാനയും തുടർന്ന് ഭക്തിനിർഭരമായ പ്രദിക്ഷേണവും നടത്തപ്പെടും.


 പ്രദക്ഷിണം പള്ളിയിൽ നിന്ന് ഇടക്കുറുശ്ശി കുരിശടി വരെ ഉണ്ടാകും. പ്രധാന തിരുന്നാൾ ദിനമായ ജനുവരി 13 തിങ്കളാഴ്ച,ബത്തേരി ഭദ്രാസനാധിപൻ മോസ്റ്റ് റവ.ഡോ.ജോസഫ് മാർ തോമസ് മെത്രാപ്പോലീത്ത മുഖ്യ കർമികത്വം വഹിക്കും.


തിരുന്നാളിന്റെ സമാപന ദിനമായ തിങ്കളാഴ്ച വൈകുന്നേരം 7 മണിക്ക് കൊച്ചിൻ ബിഗ് ബാൻഡ് അവതരിപ്പിക്കുന്ന ഗാനമേള ഉണ്ടായിരിക്കും.

Advertisment