പൊന്നാനിയിൽ "വിളക്കത്തിരിക്കൽ" നുകർന്ന് മർകസ് സിറ്റി വിറാസ് വിദ്യാർത്ഥികൾ; "ശ്രേഷ്ഠ ജീവിതത്തിന് മുൻകാല പണ്ഡിതരെ മാതൃകയാക്കുക": സി മുഹമ്മദ്‌ ഫൈസി

New Update
d984297d-19e3-4228-9af1-fcbaa674a076

പൊന്നാനി:   കോഴിക്കോട്, കൈതപ്പൊയിൽ മർകസ് നോളജ്  സിറ്റിയിലെ "വിറാസ്" (WIRAS - World Institute For Research in Advance Sciences) വിദ്യാർഥികൾ  വിജ്ഞാന മേഖലയിലെ  വിഖ്യാതമായ "വിളക്കത്തിരിക്കൽ" ചടങ്ങിന് പൊന്നാനി വലിയ ജുമുഅത്ത് പള്ളിയിലെത്തി.  യുവപണ്ഡിത  സംഘത്തെ  അബുദുസ്സമദ്അഹ്സനി വെളിമുക്ക്, ഉമർ ഷാമിൽ ഇർഫാനി, ഉവൈസ് അദനി വിളയൂർ, സയ്യിദ് ഫള്ൽ തുറാബ് തങ്ങൾ തുടങ്ങിയവർ ചേർന്ന്  സ്വീകരിച്ചു.

Advertisment

നൂറ്റാണ്ടുകളായി പൊന്നാനിയിൽ നിലനിൽക്കുന്ന  പ്രശസ്തമായ "വിളക്കത്തിരിക്കൽ"  ചടങ്ങ്  പഠന നിലവാരത്തിന്റെയും  ഔന്നിത്യത്തിന്റെയും  ബിരുദദാനമായാണ്  കണക്കാക്കി വരുന്നത്. 

ജനസേവനത്തിനായി ആദർശ പ്രതിബദ്ധതയോടെ കർമരംഗത്തേക്കിങ്ങുന്ന  യുവതലമുറ മുൻകാല പണ്ഡിതശ്രേഷ്ടരുടെ  വഴിയിലൂടെയാണ്  ജീവിതം  നയിക്കേണ്ടതെന്നും അതിലൂടെ  അവർക്കും  ശ്രേഷ്ഠ ജീവിതം പ്രാപിക്കാനാകുമെന്നും ചടങ്ങ് ഉദ്ഘാടനം ചെയ്ത് കൊണ്ട്  മർകസ് മാനേജിങ് ഡയറക്ടർ സി മുഹമ്മദ്‌ ഫൈസി  പറഞ്ഞു.  

ശൈഖ് സൈനുദ്ധീൻ മഖ്ദൂം ഒന്നാമനും രണ്ടാമനും ഖത്റുന്നദാ മുസ്വന്നിഫ് ശൈഖ് ഉസ്മാൻ വലിയുള്ളാഹി, തുടങ്ങിയ പൊന്നാനിയിൽ  ജീവിച്ചു  കാണിച്ച  മാർഗം  പഠിക്കുകയും പകർത്തുകയും വേണമെന്നും  അദ്ദേഹം  യുവപണ്ഡിത സംഘത്തെ  ഓർമപ്പെടുത്തി.

സി എസ് മുഹമ്മദ് ഫൈസി ചുള്ളിക്കോട്, ജമാലുദ്ദീൻ അഹ്സനി മഞ്ഞപ്പറ്റ, സംസ്ഥാന ഹജ്ജ് കമ്മിറ്റി മുൻ അംഗം കെ എം മുഹമ്മദ്‌ ഖാസിം കോയ എന്നിവർ  സംസാരിച്ചു.

Advertisment