മർകസ് സാമൂഹ്യക്ഷേമ പദ്ധതി നാടിന് സമർപ്പിച്ചു

New Update
RCFI Mattannur Project
മട്ടന്നൂർ: മർകസ് സാമൂഹ്യക്ഷേമ വിഭാഗമായ ആർ.സി.എഫ്.ഐ സമസ്ത കേരള സുന്നി യുവജന സംഘം മട്ടന്നൂർ സോൺ കമ്മിറ്റിയുമായി സഹകരിച്ച് നടപ്പിലാക്കുന്ന സോഷ്യൽ കെയർ പദ്ധതികളുടെ സമർപ്പണം മട്ടന്നൂർ ടൗൺ സ്ക്വയറിൽ നടന്നു. സോൺ പരിധിയിലെ അവശതയനുഭവിക്കുന്ന കുടുംബങ്ങൾക്കും രോഗികൾക്കും വിധവകൾക്കും കർഷകർക്കും സഹായകമാവുന്ന വിവിധ പദ്ധതികളാണ് പരിപാടിയിൽ സമർപ്പിച്ചത്.
Advertisment
പതിനേഴ് കുടുംബങ്ങൾക്ക് ഉപജീവന മാർഗത്തിനായി അമ്പത് കോഴി കുഞ്ഞുങ്ങളും കൂടും ഉൾപ്പെടുന്ന മിനി പൗള്‍ട്രി ഫാം, പശു, 142 പേർക്ക് കണ്ണടകൾ, 9 വീൽ ചെയറുകൾ, 19 വാക്കർ, എയർ ബെഡ്, 5 ഗ്ലോക്കോ മീറ്റർ, ഡയാലിസിസ് രോഗികൾക്ക് സാമ്പത്തിക സഹായം, നേത്ര സർജറി സഹായം, തെങ്ങിൻ തൈകൾ, ബ്ലാങ്കറ്റുകൾ എന്നിവയുൾപ്പെടുന്ന 10 ലക്ഷത്തിന്റെ വിഭവങ്ങളാണ് പദ്ധതിയിലൂടെ സമർപ്പിച്ചത്. 
മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി പദ്ധതി സമർപ്പണം ഉദ്ഘാടനം ചെയ്തു. കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ഉപാധ്യക്ഷൻ മുഹമ്മദ് മിസ്ബാഹി ചൊക്ലി, മർസൂഖ് സഅദി പാപ്പിനിശ്ശേരി, ഹനീഫ സഖാഫി, ചന്ദ്രൻ തില്ലങ്കേരി, അൻസാരി തില്ലങ്കേരി, പുരുഷോത്തമൻ മട്ടന്നൂർ, അശ്‌റഫ് സഖാഫി കടാച്ചിറ, അബ്ദുസ്സലാം സഖാഫി കൂത്തുപറമ്പ്, മുഹമ്മദലി മുസ്‌ലിയാർ നുച്ചിയാട്, ഉമർ ഹാജി മട്ടന്നൂർ, ജബ്ബാർ ഹാജി, റിയാസ് കക്കാട്, മർസൂഖ് നൂറാനി, സ്വാലിഹ് മുഈനി പഴശ്ശി, മുഹമ്മദ് റഫീഖ് സഖാഫി പുന്നാട്, അബ്ദുല്ലത്തീഫ് സഅദി, അബ്ദുൽ ഗഫൂർ നടുവനാട്, മിഖ്ദാദ് കളറോഡ്, ജാബിർ അമാനി, ഉബൈദ് മാസ്റ്റർ, അഡ്വ. റംഷാദ്, ഇസ്മായിൽ കീച്ചേരി, നൗഷാദ് പാലോട്ടുപള്ളി,ശുഐബ് സഖാഫി, ശംസുദ്ദീൻ ഹാജി സംബന്ധിച്ചു. 
Advertisment