ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update
/sathyam/media/media_files/2025/04/19/5iB08svPibWF6s457qk6.jpg)
കോഴിക്കോട്: വിദ്യാഭ്യാസ-സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളുമായി അരനൂറ്റാണ്ടിലേക്ക് ചുവടുവെക്കുന്ന മർകസിന്റെ 48-ാമത് സ്ഥാപക ദിനാചരണം പൗഢമായി. കാരന്തൂരിലെ സെൻട്രൽ ക്യാമ്പസിൽ നടന്ന പതാകയുയർത്തലിന് ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നേതൃത്വം നൽകി.
Advertisment
മർകസിലൂടെ ജീവിതത്തിന്റെ മാർഗരേഖ തയ്യാറാക്കിയ അനവധി ജനങ്ങളുടെ സന്തോഷത്തിന്റെ ആഘോഷമാണ് മർകസ് ദിനാചരണങ്ങൾ എന്നും കൂടുതൽ ഉത്സാഹത്തോടെ സാമൂഹിക ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കാനാണ് മർകസ് കുടുംബം ലക്ഷ്യമിടുന്നതെന്നും ഉസ്താദ് സന്ദേശത്തിൽ പറഞ്ഞു.
മർകസ് വൈസ് പ്രസിഡന്റ് സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അവേലം ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പേരോട് അബ്‌ദുറഹ്‌മാൻ സഖാഫി സന്ദേശം നൽകി. പിടിഎ റഹീം എംഎൽഎ മുഖ്യാതിഥിയായി. കൽത്തറ അബ്ദുൽഖാദിർ മദനി, ജീവനക്കാർ, വിദ്യാർഥികൾ സംബന്ധിച്ചു.