കോട്ടയം കുറിച്ചി ഗ്രാമപഞ്ചായത്തിലെ മാത്തൻകുന്ന് അങ്കണവാടിക്കെട്ടിടം ഉദ്ഘാടനം ചെയ്തു

author-image
ബെയ് ലോണ്‍ എബ്രഹാം
Updated On
New Update
kurichu anganavadi

കോട്ടയം: കുറിച്ചി ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിലെ 158-ാം നമ്പർ മാത്തൻകുന്ന് അങ്കണവാടിയുടെ പുതിയ കെട്ടിടം കുറിച്ചി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലൻ ഉദ്ഘാടനം ചെയ്തു. പഴയ കെട്ടിടം കാലപ്പഴക്കത്തേത്തുടർന്ന് ഇടിഞ്ഞുവീണതിനാൽ നാലുവർഷമായി വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചുവന്ന അങ്കണവാടിക്കാണ് ഗ്രാമപഞ്ചായത്ത് ഭരണസമിതി 2024-25 സാമ്പത്തിക വർഷത്തിൽ തനത് ഫണ്ടിൽ നിന്ന് 15 ലക്ഷം രൂപ മുടക്കി പുതിയ കെട്ടിടം പണിതത്. 

Advertisment

2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഇലക്ട്രിക്കൽ പ്രവൃത്തികൾക്കായി രണ്ടു ലക്ഷം രൂപ കൂടി വകയിരുത്തിയിട്ടുണ്ട്. പുതിയ കെട്ടിടത്തിൽ ആധുനിക രീതിയിലുള്ള ടീച്ചിങ് മുറി, അടുക്കള, സ്റ്റോർ റൂം, വാഷിംഗ് ഏരിയ, ബേബി ഫ്രണ്ട്ലി ടോയ്ലറ്റ് സൗകര്യങ്ങൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. കുട്ടികൾക്കു കളിക്കുന്നതിനുള്ള ഭാഗവും തയാറാകുന്നുണ്ട്.

ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ആർ. ഷാജി അധ്യക്ഷനായി. പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ടോമിച്ചൻ ജോസഫ് മുഖ്യപ്രഭാഷണം നടത്തി. സ്ഥിരം സമിതി അധ്യക്ഷരായ പ്രശാന്ത് മനന്താനം, കെ. പ്രീതാകുമാരി, കൊച്ചുറാണി ജോസഫ്, ഗ്രാമപഞ്ചായത്തംഗങ്ങളായ ബിജു എസ്. മേനോൻ, അഭിജിത്ത് മോഹൻ, ആസൂത്രണ സമിതി അംഗങ്ങളായ അഗസ്റ്റിൻ കെ.ജോർജ്, കെ. പി. സതീഷ്, ജോസുകുട്ടി കണ്ണന്തറ, എൽ.എസ്.ജി.ഡി. അസി. എൻജിനീയർ അനിതാകുമാരി, അസിസ്റ്റന്റ് സെക്രട്ടറി കെ.പി. ദിനേശൻ,സി.ഡി.പി.ഒ. പ്രിയാകുമാരി, ഐ.സി.ഡി.എസ.് സൂപ്പർവൈസർ വിനീത എന്നിവർ പ്രസംഗിച്ചു.