റവന്യൂ ജില്ലാ ഐ.ടി.ഇ കായികമേള; മട്ടന്നൂര്‍ യൂണിറ്റി ഓവറോള്‍ ചാമ്പ്യന്മാര്‍

തലശ്ശേരി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന കായികമേള തലശ്ശേരി സബ് കളക്ടര്‍ കാര്‍ത്തിക് പാണിഗ്രാഹി ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ ഡി.ഡി.ഇ.ഡി ഷൈനി അധ്യക്ഷയായി.

New Update
Revenue District ITE Sports Festival

കണ്ണൂർ: കണ്ണൂര്‍ റവന്യൂ ജില്ലാ ഐ.ടി.ഇ കായികമേളയില്‍ 64 പോയിന്റോടെ മട്ടന്നൂര്‍ യൂണിറ്റി ഐ.ടി.ഇ ഓവറോള്‍ ചാമ്പ്യന്‍മാരായി. 52 പോയിന്റ് നേടി ചക്കരക്കല്‍ മലബാര്‍ ഐ ടി ഇ റണ്ണറപ്പായി. 

Advertisment

22 പോയിന്റ് നേടിയ മയ്യില്‍ ഐ ടി ഇക്കാണ് മൂന്നാം സ്ഥാനം. പുരുഷ വിഭാഗത്തില്‍ യൂണിറ്റി ഐ ടി ഇയുടെ ഹാല്‍ഡിന്‍ ജോണിയും വനിതാ വിഭാഗത്തില്‍ മയ്യില്‍ ഐ.ടി.ഇയുടെ പി. ഷാഹിയയും വ്യക്തിഗത ചാമ്പ്യന്മാരായി.


തലശ്ശേരി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന കായികമേള തലശ്ശേരി സബ് കളക്ടര്‍ കാര്‍ത്തിക് പാണിഗ്രാഹി ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ ഡി.ഡി.ഇ.ഡി ഷൈനി അധ്യക്ഷയായി. 


സമാപന പരിപാടിയില്‍ ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. കെ.പി. രാജേഷ് അധ്യക്ഷനായി. തലശ്ശേരി ഡി ഇ ഒ പി ശകുന്തള വിജയികള്‍ക്കുള്ള ട്രോഫികള്‍ വിതരണം ചെയ്തു. 

പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ പി.പി മുഹമ്മദ് അലി, ശ്രീജ രാമത്ത്, ഡയറ്റ് സീനിയര്‍ ലക്ചറര്‍ ഡോ. എസ്.കെ ജയദേവന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലയിലെ അധ്യാപക പരിശീലന കേന്ദ്രങ്ങളില്‍ നിന്നുള്ള നാനൂറോളം അധ്യാപക വിദ്യാര്‍ഥികള്‍ മത്സരങ്ങളില്‍ പങ്കെടുത്തു.

Advertisment